കൊളംബോ: സമുദ്രാതിർത്തി ഭേദിച്ചു എന്നാരോപിച്ച് പത്ത് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ കൂടി തിങ്കളാഴ്ച ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. 12 തൊഴിലാളികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ബോട്ടും പിടിച്ചെടുത്തിട്ടുണ്ട്. എല്ലാവരും തമിഴ്നാട്ടുകാരാണെന്നാണ് വിവരം. തുടർനടപടികൾക്കായി ഇവരെ മെയ്‍ലാദി ഫിഷറീസ് ഇൻസ്പെക്ടർക്ക് കൈമാറി.
2023ൽ 240 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയാണ് സമുദ്രാതിർത്തി ഭേദിച്ചു എന്നാരോപിച്ച് ശ്രീലങ്കൻ നാവികസേന പിടികൂടിയത്. ഇവരിൽനിന്നായി 35 ബോട്ടുകളും പിടിച്ചെടുത്തിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു