ലോക്സഭാ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുന്‍പ് തന്‍റെ പേരില്‍ പ്രത്യക്ഷപ്പെട്ട ചുവരെഴുത്ത് മായ്പ്പിച്ച് ടി.എന്‍. പ്രതാപന്‍ എം.പി. തൃശൂര്‍ വെങ്കിടങ്ങിലാണ് ലോക്സഭാ സ്ഥാനാര്‍ഥിക്കായി കോണ്‍ഗ്രസുകാര്‍ ചുവരെഴുതിയത്.ടിഎൻ പ്രതാപൻ തന്നെയാണ് പ്രവര്‍ത്തകരോട് ചുവരെഴുത്ത് മായ്ക്കാൻ ആവശ്യപ്പെട്ടത്. ചിഹ്നം മാത്രം എഴുതാനാണ് പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതെന്നും പേരെഴുതിയത് ശരിയായില്ലെന്നും അദ്ദേഹം നിലപാടെടുത്തു.
എഐസിസി പ്രഖ്യാപനം ഉണ്ടാകാതെ എവിടെയും പേരെഴുതരുത് എന്ന് പ്രവര്‍ത്തകര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയെന്നും പ്രതാപൻ അറിയിച്ചു. ചുവരെഴുത്ത് വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് പേര് മായ്‌ച്ചുകളഞ്ഞത്. സുരേഷ് ഗോപിയുടെ ചുവരെഴുത്തിന് പിന്നാലെയാണ് കോണ്‍ഗ്രസുകാരും രംഗത്തെത്തിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു