എം.എസ്. നാസർ, ഉല്ലാസ് പന്തളം, അനഘ മധു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനിൽ കെ. തിലക് സംവിധാനം ചെയ്യുന്ന ‘പെരുംകാളിയാട്ടം’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ എം.സി. മ്യൂസിക്ക് യൂട്യൂബ് ചാനലിലൂടെ റിലീസായി. ജനുവരി 19ന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ അമൽ രാജ് ദേവ്, പുലിയനം പൗലോസ്, അകം അശോകൻ, സിറാജ് കൊല്ലം, കോഴിക്കോട് നാരായണൻ നായർ, രാഘവൻ പുറക്കാട്, ശശി കുളപ്പുള്ളി, ചന്ദ്രമോഹൻ, കൃഷ്ണൻ കലാഭവൻ, ഷാജി ദാമോദരൻ, എം.എം. പുറത്തൂർ, മാസ്റ്റർ ദേവകൃഷ്ണ, പൂജാ നിധീഷ്, സിന്ധു ജേക്കബ്, മോളി കണ്ണമാലി, പൊന്നു കുളപ്പുള്ളി, കോഴിക്കോട് ശാരദ, ബേബി ശിവദ തുടങ്ങിയവർ അഭിനയിക്കുന്നു.
Read also: ആകാംക്ഷ നിറച്ച് ടൊവിനോയുടെ ‘അന്വേഷിപ്പിൻ കണ്ടെത്തും’ ടീസർ
കലാസാഗര ഫിലിംസിന്റെ ബാനറിൽ ഷാജി ദാമോദരൻ തിരക്കഥയെഴുതി നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ശെൽവരാജ് അറുമുഖൻ നിർവഹിക്കുന്നു. സുദർശൻ കോടത്ത് എഴുതിയ വരികൾക്ക് സതീഷ് ഭദ്ര സംഗീതം പകരുന്നു.