കിൻഷാസ: കോംഗോയിലെ യു.എൻ സമാധാന സേനയെ പൂർണമായി ഈ വർഷം അവസാനത്തോടെ പിൻവലിക്കും. വിമതർക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി 25 വർഷമായി സമാധാനസേന കോംഗോയിലുണ്ട്. പുതിയ സർക്കാർ രാജ്യത്തെ യു.എൻ ദൗത്യം അവസാനിപ്പിക്കാൻ ആവശ്യപ്പെടുകയായിരുന്നു. സായുധ സംഘങ്ങളിൽനിന്ന് സാധാരണക്കാരെ രക്ഷിക്കുന്നതിൽ സമാധാന സേനക്ക് വിജയിക്കാൻ കഴിഞ്ഞില്ലെന്ന് സർക്കാർ വിലയിരുത്തി.
വിവിധ രാജ്യങ്ങളിൽനിന്നുള്ള 13,500 സൈനികരാണ് കോംഗോയിലുള്ളത്. ആദ്യഘട്ടമായി 2000 സൈനികരെ ഏപ്രിൽ അവസാനത്തോടെ പിൻവലിക്കും. 13 യു.എൻ സൈനിക ആസ്ഥാനങ്ങൾ കോംഗോ സേന ഏറ്റെടുക്കും.
അതേസമയം, രാജ്യത്തെ ആഭ്യന്തര സംഘർഷം അവസാനിച്ചെന്ന് ഇതിന് അർഥമില്ലെന്ന് വിദേശകാര്യ മന്ത്രി ക്രിസ്റ്റൊഫെ ലുറ്റുൻഡുല പറഞ്ഞു. വെല്ലുവിളി സർക്കാർ ഏറ്റെടുക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു