മംഗളൂരു: ചിരട്ട കയറ്റിയ ടെമ്പോ വാൻ പരിശോധിച്ച എക്സൈസ് സംഘം ഞെട്ടി. വാനിൽ രഹസ്യമായി ഒരുക്കിയത് മദ്യക്കിലവറ! കേരളത്തിലേക്ക് കടത്തുകയായിരുന്ന 114 പെട്ടി ഗോവ മദ്യമാണ് ഇതിൽ ഒളിപ്പിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഹൊന്നാവർ സ്വദേശി രാധാകൃഷ്ണ കാമത്ത് എന്ന സദാനന്ദ കാമത്തിനെ എക്സൈസ് അധികൃതർ അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാത്രി മുഡിപ്പു-നെട്ടിലപ്പദവിൽ വാഹന പരിശോധക്കിടെയാണ് ചിരട്ട കയറ്റിയ വാനിൽ ഒളിപ്പിച്ച മദ്യം കണ്ടെത്തിയത്. പിടികൂടിയ മദ്യത്തിന് 6,87,720 രൂപ വിലവരും.
കാമത്തിനെ 2484 ലിറ്റർ മദ്യം കടത്തിയതിന് കഴിഞ്ഞ ജൂലൈയിൽ കാസർകോട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിൽ ഇറങ്ങി വീണ്ടും അനധികൃത മദ്യക്കടത്തിൽ ഏർപ്പെടുകയായിരുന്നു.
ഇൻസ്പെക്ടർ ലക്ഷ്മൺ ശിവ്നഗി, സുനിൽ ഭണ്ഡാരി എന്നിവർ മദ്യവേട്ടക്ക് നേതൃത്വം നൽകി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു