മംഗളൂരു: ബണ്ട്വാൾ എം.എൽ.എയും ബി.ജെ.പി നേതാവുമായ യു. രാജേഷ് നായ്കിനെ കാർ ഇടിച്ചു വീഴ്ത്തി നിർത്താതെ പോയി. രണ്ട് കാൽമുട്ടുകൾക്കും പരിക്കേറ്റ എം.എൽ.എയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച ടെങ്ക എദപ്പദവ് ഗോപാലകൃഷ്ണ ക്ഷേത്രത്തിനടുത്ത് പാത മുറിച്ചു കടക്കുമ്പോഴാണ് അപകടം. ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന എം.എൽ.എയെ മൂഡബിദ്രിയിൽനിന്ന് മംഗളൂരുവിലേക്ക് വരുകയായിരുന്ന സ്വഫ്റ്റ് കാർ ഇടിക്കുകയായിരുന്നു. നിർത്താതെ പോയ വാഹനം ഗുരുപുര ജങ്ഷനിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.
ദൃക്സാക്ഷികളുടെ പരാതിയിൽ ബജ്പെ പൊലീസ് കേസെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു