രാവിലെ മുതലുള്ള നെട്ടോട്ടങ്ങൾ കഴിഞ്ഞു വീട്ടിൽ വരുമ്പോൾ ചൂടുകഞ്ഞിയും രുചിയൂറും മാങ്ങാച്ചമ്മന്തിയുമാണെങ്കിലോ.വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയാറാക്കാൻ കഴിയുന്നതാണ് ഈ മാങ്ങാച്ചമ്മന്തി.
ചേരുവകൾ
.മാങ്ങ- ഒന്ന്
.പച്ചമുളക്- 5
.തേങ്ങ – പകുതി ചിരവിയത്
.ഇഞ്ചി -ചെറിയ കഷണം
.ചുവന്നുള്ളി – 3 അല്ലി
.വേപ്പില – 2 തണ്ട്
.ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മാങ്ങ നന്നായി വൃത്തിയാക്കി തൊലി ചെത്തി ചെറുതായി അരിയുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇഞ്ചിയും ചുവന്നുള്ളിയും പച്ചമുളകും യോജിപ്പിച്ച് ഇടിച്ചെടുത്ത ശേഷം തേങ്ങ ചേർത്ത് മയത്തില് അരക്കുക. മാങ്ങ ചമ്മന്തി തയ്യാർ.