ക്വാലാലംപൂർ: മലേഷ്യൻ ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ചരിത്രം കുറിച്ച് ഇന്ത്യൻ ബാഡ്മിന്റൺ താരജോഡി. ഫൈനലിലെത്തിയതോടെയാണ് സാത്വിക് സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി പുതിയ അധ്യായം രചിച്ചത്. അത്യന്തം ആവേശകരമായ മത്സരത്തിൽ ലോക ചാമ്പ്യന്മാരായ ദക്ഷിണ കൊറിയയുടെ കാങ് മിൻ ഹ്യൂക്ക്-സിയോ സ്യൂങ് ജെ സഖ്യത്തെയാണ് സെമി ഫൈനലിൽ ഇന്ത്യൻ സഖ്യം കീഴടക്കിയത്. സ്കോർ: 21-18, 22-20.
ആദ്യ ഗെയിം വലിയ വെല്ലുവിളിയില്ലാതെ നേടിയ ഇന്ത്യൻ സഖ്യം തകർപ്പൻ തിരിച്ചുവരവിലൂടെയാണ് രണ്ടാം സെറ്റ് പിടിച്ച് വിജയകൊടി പാറിച്ചത്. രണ്ടാം ഗെയിമിൽ ആറ് ഗെയിം പോയിന്റുകളാണ് ഇന്ത്യൻ ജോഡി സ്വന്തമാക്കിയത്. 14-20ന് പിന്നിലായ ഇന്ത്യ തുടർച്ചയായി എട്ട് പോയിന്റ് നേടിയാണ് കലാശപോരിന് യോഗ്യത നേടിയത്.
സാത്വിക്-ചിരാഗ് സഖ്യം കഴിഞ്ഞ ഒരു വർഷമായി മിന്നും ഫോമിലാണ്. ഏഷ്യൻ ഗെയിംസിൽ സഖ്യം സ്വർണം നേടിയികരുന്നു.സെമിയിൽ ഏറ്റുമുട്ടുന്ന ചൈനീസ് സഖ്യമായ വെയ്കെങ്-വാങ്് ചാങ് ജാപ്പനീസ് ജോഡികളായ കൊബയാഷി-ഹോക്കി മത്സരവിജയികളെ ഫൈനലിൽ ഇന്ത്യൻ സഖ്യം നേരിടും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു