ഡൽഹി: ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാര്‍ വെള്ളാപ്പള്ളി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടികാഴ്ച നടത്തി. ഡൽഹിയില്‍ മോദിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടികാഴ്ച. ബിജെപി കേന്ദ്ര നേതൃത്വം വിളിപ്പിച്ചതാണെന്നും, ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ഉള്‍പ്പടെ പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്തെന്നും ബിഡിജെഎസ് അറിയിച്ചു. തുഷാറിന്‍റെ ഭാര്യ ആശ തുഷാറും പാര്‍ട്ടി നേതാക്കളും ഒപ്പമുണ്ടായിരുന്നു.
ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിഡിജെഎസുമായി ചേര്‍ന്നാണ് ബിജെപി മത്സരിക്കുന്നത്. തെരഞ്ഞെടുപ്പ് ഒരുക്കം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്നാണ് വിവരം. ഇതിനിടെ, അയോധ്യ പ്രാണപ്രതിഷ്ഠ കര്‍മം അഭിമാനം ഉയര്‍ത്തുന്ന ആത്മീയ മുഹൂര്‍ത്തമാണെന്നും ജനുവരി 22ന് പ്രതിഷ്ഠാ മുഹൂര്‍ത്തത്തില്‍ എല്ലാവരും ദീപം തെളിയിക്കണമെന്നും വെള്ളാപ്പള്ളി നടേശന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ശ്രീരാമൻ വ്യക്തിജീവിതത്തിലും കര്‍മപഥത്തിലും മര്യാദ പുരുഷോത്തമനാണെന്നും ആര്‍എസ് എസ് നേതാക്കളില്‍ നിന്ന് അക്ഷതം സ്വീകരിച്ച് വെള്ളാപ്പള്ളി പറഞ്ഞിരുന്നു. ആര്‍.എസ്.എസ് പ്രാദേശിക നേതാവ് എ.ആര്‍.മോഹനനില്‍ നിന്നാണ് വെള്ളാപ്പള്ളി അക്ഷതം സ്വീകരിച്ചത്.
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെ പിന്തുണച്ചും ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന കോണ്‍ഗ്രസ് നിലപാടിനെ പരോക്ഷമായി വിമര്‍ശിച്ചും എൻഎസ്‍എസും രംഗത്തെത്തിയിരുന്നു. രാഷ്ട്രീയം പറഞ്ഞ് അയോധ്യ ചടങ്ങ് ബഹിഷ്‌ക്കരിക്കുന്നത് ഈശ്വര നിന്ദയാണെന്ന് എൻഎസ്‍എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായര്‍ പറഞ്ഞു. ചടങ്ങില്‍ പങ്കെടുക്കേണ്ടത് ഈശ്വര വിശ്വാസിയുടെ കടമയാണെന്നും എൻഎസ്‍എസ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. കോണ്‍ഗ്രസിന്റെ പേര് പറയാതെയാണ് വിമര്‍ശനം. ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്.