മുംബൈ: മുംബൈയില്‍ ബഹുനില കെട്ടിടത്തില്‍ വൻ തീപിടിത്തം. ഡോംബിവാലിയിലെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിനാണ് തീ പിടിച്ചത്. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. കെട്ടിടത്തിന്റെ ആറ് നിലകള്‍ കത്തിനശിച്ചു. ആളുകളെ കൃത്യസമയത്ത് പുറത്തെത്തിക്കാൻ കഴിഞ്ഞതിനാല്‍ വൻ അപകടം ഒഴിവായി.
#NewsFlash | Massive fire broke out at in a high-rise building in Mumbai’s Dombivali, 6 floors set ablaze pic.twitter.com/VekPUwDS5c
— CNBC-TV18 (@CNBCTV18Live) January 13, 2024
ആദ്യത്തെ മൂന്ന് നിലകളില്‍ മാത്രമാണ് ആളുകള്‍ താമസിച്ചിരുന്നത്. തീ പതിനെട്ടാം നിലയിലേക്ക് പടര്‍ന്നതായി അഗ്നിശമനസേന അറിയിച്ചു. തീ നിയന്ത്രണവിധേയമാക്കാൻ നിരവധി ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു