കോഴിക്കോട്: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് വിഷയത്തില്‍ പ്രതികരണവുമായി നടൻ പ്രകാശ് രാജ്. മതവിശ്വാസം വ്യക്തിപരമായ കാര്യമാണ്.എന്നാല്‍ അതിലുള്ള രാഷ്ട്രീയവും നാടകവുമാണ് ചോദ്യം ചെയ്യുന്നതെന്ന് പ്രകാശ് രാജ് കോഴിക്കോട്ട് പറഞ്ഞു.
‘മതവിശ്വാസം വ്യക്തിപരമായ കാര്യമാണ്. രാമക്ഷേത്രത്തിന്റെ ഉദ്ഘാടത്തെ ചോദ്യം ചെയ്യുന്നില്ല.എന്നാല്‍ ചോദ്യം ചെയ്യുന്നത് അതിന് പിന്നിലെ രാഷ്ട്രീയവും നാടകവുമാണ്. പ്രധാനമന്ത്രി ക്ഷേത്രത്തിന്റെ പരിസരം വൃത്തിയാക്കുകയും പിന്നാലെ റെഡ് കാര്‍പ്പറ്റിലൂടെ നടന്നുനീങ്ങുകയും ചെയ്യുകയാണ്. ഇതില്‍ മറ്റൊന്നും പറയാനില്ല..’ പ്രകാശ് രാജ് പറഞ്ഞു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പ്രകാശ് രാജ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു