കാഠ്മണ്ഡു: നേപ്പാളില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 12 പേര്‍ക്ക് ദാരുണാന്ത്യം. യാത്രക്കിടെ നേപ്പാളിലെ പ്രധാന നദികളിലൊന്നായ രപ്തി നദിയിലേക്കാണ് ബസ് തെന്നി വീഴാണ് അപകടമുണ്ടായത്.വെള്ളിയാഴ്ച രാത്രി ഭാലുബാംഗില്‍ നടന്ന അപകടത്തില്‍ ഇതുവരെ എട്ടുപേരെ മാത്രമാണ് തിരിച്ചറിയാൻ സാധിച്ചത്. മരിച്ചവരില്‍ രണ്ട് ഇന്ത്യക്കാരുണ്ടെന്ന് പൊലീസ് ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രി ബാങ്കെയിലെ നേപ്പാള്‍ ഗഞ്ചില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ 22 യാത്രക്കാര്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ടെന്ന് ഭാലുബാംഗ് പൊലീസ് വിശദമാക്കുന്നത്. ബിഹാറിലെ മലാഹിയില്‍ നിന്നുള്ള യോഗേന്ദ്ര റാം (67), ഉത്തര്‍പ്രദേശില്‍ നിന്നുള്ള മുനെ (31) എന്നി ഇന്ത്യക്കാരെയാണ് പൊലീസ് തിരിച്ചറിഞ്ഞിട്ടുള്ളത്. മരിച്ചവരെ നേപ്പാള്‍ ലമാഹി ആശുപത്രിയിലേക്ക് പോസ്റ്റ്മാര്‍ട്ടത്തിനായി കൊണ്ടുപോയതായി ഭാലുബാംഗ് സ്റ്റേഷൻ ചീഫ് ഇൻസ്പക്ടര്‍ ഉജ്വല്‍ ബഹാദൂര്‍ സിംഗ് വിശദമാക്കിയിട്ടുള്ളത്.