മലപ്പുറം: മലപ്പുറത്ത് റോഡിന് കുറുകെ ചാടിയ പുലിയെ ഇടിച്ച് ബൈക്ക് യാത്രികന് പരുക്ക്. മണിമൂളി സ്വദേശി പന്താർ അസറിനാണ് പരുക്കേറ്റത്. മലപ്പുറം വഴിക്കടവ്-നെല്ലിക്കുത്ത് രണ്ടാം പാടം റോഡിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. റോഡിലേക്ക് ചാടിയ പുലിയെ കണ്ട് ഭയന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഇദ്ദേഹം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.വന മേഖലയാണ് ഈ പ്രദേശം. പലപ്പോഴും കാട്ടാന, കാട്ടുപന്നി ശല്യം ഉണ്ടാവാറുണ്ട്. എന്നാൽ പ്രദേശത്ത് പുലിയെ കാണുന്നത് ഇതാദ്യമാണ്. ഇക്കാര്യത്തിൽ വനം വകുപ്പിന്‍റെ ഭാഗത്തു നിന്നും സ്ഥിരീകരണമുണ്ടായിട്ടില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു