കോഴിക്കോട്: കാറിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. തിരുവമ്പാടി പുന്നക്കലിലാണു സംഭവം. പുന്നക്കൽ സ്വദേശി അഗസ്ത്യൻ ജോസഫിന്‍റേതാണ് കാർ.
മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണുള്ളത്. 12 മണിയോടെ ഇതുവഴി പോയ ബൈക്ക് യാത്രികരാണ് കാർ കത്തുന്നത് കണ്ടത്.ഇന്നലെ വൈകീട്ട് മുതൽ അഗസ്ത്യൻ ജോസഫിനെ കാണാനില്ലെന്ന് വീട്ടുകാര്‍ അറിയിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു