മാര്‍ക്ക് ലിസ്റ്റില്‍ തട്ടിപ്പ് നടത്തിയതിന് അറസ്റ്റിലായ എസ്എഫ്ഐ വനിതാ നേതാവിന് ജാമ്യം കിട്ടിയപ്പോള്‍ പ്രവര്‍ത്തകര്‍ സ്വീകരിക്കുന്നു എന്ന് അവകാശവാദവുമായി ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
“സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതല്ല… മാര്ക്ക്ലിസ്റ്റ് തട്ടിപ്പില്‍ ജയിലില്‍ കിടന്നതാണ്… എന്നുതുടങ്ങുന്ന കുറിപ്പും കാണാം.
എന്താണ് ഈ പോസ്റ്റിന്റെ സത്യാവസ്ഥ? ആരാണ് വിഡിയിൽ കാണുന്ന ആ പെൺകുട്ടി? യഥാർത്ഥത്തിൽ മാർക്ലിസ്റ്റിൽ തട്ടിപ്പ് നടത്തിയതിനാണോ ആ പെൺകുട്ടി ജയിലില്‍ കിടന്നത് ?
അന്വേഷണം
വീഡിയോയിലുള്ള പെണ്‍കുട്ടി എസ്എഫ്ഐ വനിതാ നേതാവ് സാന്ദ്രാ ബോസ് ആണ്. എസ് എഫ് ഐ തൃശ്ശൂർ ജില്ലാ കമ്മറ്റി അംഗമാണ് സാന്ദ്ര.
ചാലക്കുടി ഐ.ടി.ഐ.യിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളെ തുടർന്ന് ഇക്കഴിഞ്ഞ ഡിസംബർ 23-നായിരുന്നു സാന്ദ്ര ഉൾപ്പടെ മൂന്ന് എസ്.എഫ്.ഐക്കാരെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രചാരണങ്ങളിൽ പറയുന്നതുപോലെ അറസ്റ്റിലായത് മാര്‍ക്ക് ലിസ്റ്റ് തട്ടിപ്പ് കേസില്‍ അല്ല, പോലീസ് ജീപ്പ് തല്ലി തകർത്ത കേസിൽ ആയിരുന്നു. എസ്.എഫ്.ഐ. ഡി.വൈ.എഫ്.ഐ. പ്രവർത്തകർ തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്നതിനിടെ ഉണ്ടായ പ്രശ്നങ്ങളാണ് പ്രവർത്തകർ പോലീസ് ജീപ്പ് ചില്ല് തകർക്കുന്നതിൽ കലാശിച്ചത്.
കോഴിക്കോട് ലോ കോളേജ് വിദ്യാർഥിനി കൂടിയായ സാന്ദ്ര പതിനാല് ദിവസത്ത റിമാൻറ് കഴിഞ്ഞ് ജനുവരി അഞ്ചിന് പുറത്തിറങ്ങിയപ്പോൾ അമ്മയും എസ്.എഫ്.ഐ. പ്രവർത്തകരും ചേർന്ന് സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങളാണിത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം