സനാ: യെമനിലെ ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ വ്യോമാക്രമണം. അമേരിക്കയും ബ്രിട്ടനുമാണ് ആക്രമണം നടത്തിയത്. ചെങ്കടലില്‍ ചരക്കു കപ്പലുകള്‍ക്ക് നേരെയുള്ള ഹൂതി ആക്രമണങ്ങള്‍ക്ക് മറുപടിയായാണ് തിരിച്ചടി.
തലസ്ഥാനമായ സനായിലും, ചെങ്കടല്‍ തുറമുഖം ഹുദെദയിലുമാണ് കനത്ത ആക്രമണം നടത്തിയത്. ധമര്‍ നഗരം, ഹൂത്തി ശക്തി കേന്ദ്രമായ സാദ എന്നിവിടങ്ങളിലും ആക്രമണം നടത്തി. വ്യോമാക്രമണത്തിനു പുറമെ കപ്പലുകള്‍, അന്തര്‍വാഹിനി എന്നിവ ഉപയോഗിച്ചും ആക്രമണം കടുപ്പിച്ചു. ചരക്കു കപ്പലുകള്‍ സംരക്ഷിക്കാനുള്ള നടപടികള്‍ക്ക് ഇന്ത്യയും പിന്തുണയറിയിച്ചു. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുമായി ആശയവിനിമയം നടത്തി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു