Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

ഇസ്രായേലിനെതിരെ ലോക കോടതിയിൽ ശബ്ദം ഉയർത്തി യുവ അഭിഭാഷക ആദില ഹസ്സിം

Web Desk by Web Desk
Jan 11, 2024, 11:38 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

“കരയില്‍ നിന്നും കടലില്‍ നിന്നും എന്തിനേറെ ആകാശത്തില്‍ നിന്ന് പോലുമുള്ള ഇസ്രായേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെടുകയാണ് ഗസ്സ.

പട്ടിണിയും രോഗങ്ങളും മൂലം മരണത്തിന്റെ വക്കില്‍ നില്‍ക്കുന്നവരെ കൊണ്ട് ഗസ്സ നിറഞ്ഞു കവിഞ്ഞിരിക്കുന്നു. ഗസ്സയില്‍ ഇസ്രായേല്‍ വംശഹത്യ നടത്തി എന്ന് കോടതി ചിലപ്പോള്‍ തീര്‍പ്പു കല്‍പിക്കില്ലായിരിക്കാം, എന്നാല്‍ ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്നത് വംശഹത്യാ കുറ്റങ്ങളാണെന്നത് ഉറപ്പിച്ചു തന്നെ പറയാൻ സാധിക്കും എന്നതാണ് വസ്തുത”.

അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇസ്രായേലിനെതിരെ ആഞ്ഞടിച്ച ദക്ഷിണാഫ്രിക്കൻ നിയമവിദഗ്ധ ആദില ഹസ്സിമിന്റെ വാക്കുകളാണിത്. ലോകകോടതിയില്‍ ഇസ്രായേലിനെ നിര്‍ത്തിപ്പൊരിച്ച്‌, ഇസ്രായേല്‍ ഗസ്സയോട് കാട്ടുന്നത് നീചമായ വംശഹത്യ തന്നെയെന്ന് ഊന്നിപ്പറഞ്ഞ ആദില ഹസ്സിം ദക്ഷിണാഫ്രിക്കയ്ക്ക് വെറുമൊരു അഭിഭാഷക മാത്രമല്ല, ദക്ഷിണാഫ്രിക്കയുടെ ഭാവി എല്ലാ തലങ്ങളിലും സമ്പന്നമാക്കാൻ അഹോരാത്രം പ്രയത്‌നിക്കുന്ന ഒരു സാമൂഹ്യപ്രവര്‍ത്തക കൂടിയാണ്.

   

ഇരുപത് വര്‍ഷമായി നിയമരംഗത്തുണ്ട് ആദില. സെക്ഷൻ 27 എന്ന നിയമസ്ഥാപനത്തിന്റെ സഹസ്ഥാപകയും ഡയറക്ടറുമാണിവര്‍. സൗജന്യ വിദ്യാഭ്യാസത്തിനും അടിസ്ഥാനപരമായ ആരോഗ്യ പരിരക്ഷയ്ക്കുമുള്ള ആവശ്യകതയെ പറ്റി ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്തുകയാണ് ആദില നേതൃത്വം നല്‍കുന്ന സ്ഥാപനത്തിന്റെ അജണ്ട. കറപ്ഷൻ വാച്ച്‌ എന്ന അഴിമതി വിരുദ്ധ സംഘടനയുടെയും സഹസ്ഥാപകയാണിവര്‍.

    

ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്നത് വംശഹത്യ തന്നെയാണെന്ന് തെളിവുകളടക്കം നിരത്തിയാണ് ആദില ലോകകോടതിയില്‍ വാദിച്ചത്. ഗസ്സയിലെ ജനങ്ങളെ ഒന്നോടെ ഇല്ലാതാക്കണം എന്ന ഉദ്ദേശ്യത്തോടെ തന്നെ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങള്‍ വംശഹത്യാ കുറ്റകൃത്യങ്ങളായല്ലാതെ എങ്ങനെ കണക്കാക്കും എന്ന് ആദില ആഞ്ഞടിച്ചു.

ReadAlso:

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാൻ: അമേരിക്കൻ ആക്രമണം വഷളാക്കാൻ ഇടയാക്കുമെന്ന് ഇറാൻ‌ | Iran takes control of Strait of Hormuz

സൗദിയിൽ അരാംകോയുടെ ഹെലികോപ്റ്റർ തകർന്നു വീണു; 14 മരണം | Saudi Aramco helicopter crashes in Saudi Arabia’s Ras Tanura, 14 killed

വെനസ്വേല ഭൂകമ്പം; മരണം 164 ആയി; രക്ഷാദൗത്യ സംഘത്തെ അയച്ചതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി | Venezuela earthquake: Death toll rises to 164

ബ്രിട്ടണ്‍ നടുങ്ങി ?:7000 മിന്നല്‍ പിണറുകള്‍ പതിച്ച് ഭീകരാന്തരീക്ഷം: മരണഭീതിയോടെ ജനം

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ | Iran closes the Strait of Hormuz again and warns of further measures

   

താമസസ്ഥലങ്ങളുടെ തകര്‍ച്ച, മരുന്നും വെള്ളവുമുള്‍പ്പടെയുള്ള അവശ്യവസ്തുക്കളുടെ ലഭ്യതക്കുറവ് എന്നിവയൊക്കെ ഗസ്സയില്‍ ജനജീവിതം അസാധ്യമാക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

    

ആദിലയുടെ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍:

“വംശഹത്യ, നേരത്തേ പ്രഖ്യാപിച്ച്‌ സംഭവിക്കുന്നവ ഒന്നല്ല. കഴിഞ്ഞ 13 ആഴ്ചകളായി തങ്ങള്‍ക്ക് മേല്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യയുടെ നേര്‍ചിത്രം ലോകത്തിന് കാട്ടുകയാണ് ഗസ്സ. ഈ കോടതിയില്‍ നിന്നുള്ള ഒരു തീര്‍പ്പ് മാത്രമാണ് ഇനി ഗസ്സയ്ക്ക് മുന്നിലുള്ള ഏക പ്രതീക്ഷ. ഇസ്രായേല്‍ നടത്തുന്നത് വംശഹത്യ തന്നെയാണെന്ന നിഗമനത്തില്‍ ലോകകോടതി ചിലപ്പോള്‍ എത്തില്ലായിരിക്കാം. എന്നാല്‍ പലപ്പോഴും പല സന്ദര്‍ഭങ്ങളിലും ഇസ്രായേല്‍ നടത്തിയത് വംശഹത്യാ കുറ്റകൃത്യങ്ങളുടെ പരിധിയില്‍ തന്നെ വരുമെന്ന് കണക്കാക്കേണ്ടതുണ്ട്.

   

ഇന്ന്, ഈ നിമിഷം ഞാനിവിടെ നില്‍ക്കുമ്ബോള്‍ 23,210 ആണ് ഗസ്സയിലെ മരണക്കണക്ക്. മൂന്ന് മാസം കൊണ്ട് ഇസ്രായേല്‍ കൊന്നൊടുക്കിയ ഈ മനുഷ്യരില്‍ 70 ശതമാനവും സ്ത്രീകളും കുട്ടികളുമാണെന്നത് യുഎൻ പുറത്തു വിട്ട ഞെട്ടിക്കുന്ന സത്യവും. മൂന്ന് മാസം കൊണ്ട് 7000 മനുഷ്യരെ ഗസ്സയില്‍ നിന്ന് കാണാതായി. ഇവര്‍ റൂബിളുകളില്‍ കൊല്ലപ്പെട്ടു എന്നേ കരുതാനാകൂ.

   

എവിടെപ്പോയാലും ബോംബുകളാണ് ഫലസ്തീനികളെ പിന്തുടരുക. വീടുകളില്‍, പള്ളികളില്‍, അഭയാര്‍ഥി കേന്ദ്രങ്ങളില്‍, ആശുപത്രികളില്‍ എന്ന് വേണ്ട എല്ലായിടത്തും അവര്‍ക്ക് മേല്‍ ബോംബുകള്‍ വര്‍ഷിക്കപ്പെടുന്നു. ഇസ്രായേല്‍ പറയുന്ന മുറയ്ക്ക് പലായനം ചെയ്തില്ലെങ്കില്‍, അവര്‍ ചൂണ്ടിക്കാട്ടിയ സ്ഥലങ്ങളിലേക്ക് പോയാല്‍, എന്തിന് സുരക്ഷിത പാതയെന്ന് അവര്‍ വിശേഷിപ്പിക്കുന്ന സ്ഥലങ്ങളില്‍ എല്ലാം ഗസ്സയിലെ ജനങ്ങള്‍ കൊല്ലപ്പെടുന്നു.

   

ഒക്ടോബര്‍ 7ന് ശേഷം ഓരോ ആഴ്ചയിലും 6000 ബോംബുകളാണ് ഇസ്രായേല്‍ ഗസ്സയ്ക്ക് മേല്‍ വര്‍ഷിച്ചത്. 2000ത്തിനടുത്ത് കുടുംബങ്ങള്‍ക്ക് ഒന്നിലധികം കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടു. പല കുടുംബങ്ങളെയും ഒരാളെ പോലും അവശേഷിപ്പിക്കാതെ വേരോടെ തുടച്ചു നീക്കി. ആര്‍ക്കും, എന്തിന് നവജാതശിശുക്കള്‍ക്ക് പോലും ഇസ്രായേലില്‍ നിന്ന് രക്ഷയില്ല. യുഎൻ സെക്രട്ടറി ജനറല്‍ വിശേഷിപ്പിച്ചത് പോലെ കുഞ്ഞുങ്ങളുടെ ശവപ്പറമ്ബ് തന്നെയാണ് ഗസ്സ.

    

ഇത്രയും പറഞ്ഞത് മരണങ്ങളെ കുറിച്ചാണെങ്കില്‍ മരിച്ചതിന് തുല്യമായി ജീവിച്ചിരിക്കുന്ന 60,000 പേരാണ് ഗസ്സയിലുള്ളത്. യുദ്ധത്തില്‍ അംഗഭംഗം സംഭവിച്ചവര്‍, ബന്ദികളാക്കിയും മറ്റും മാനസികാഘാതം നേരിട്ടവര്‍ എന്നിങ്ങനെ ഒരു വലിയ വിഭാഗം ജനത വേറെയുണ്ട് അവിടെ. ഇതിലും ഭൂരിഭാഗവും സ്ത്രീകളും കുട്ടികളും തന്നെയാണെന്നതാണ് ദാരുണമായ അവസ്ഥ. വസ്ത്രമഴിച്ചും, ട്രക്കുകളില്‍ കുത്തി നിറച്ചും എവിടേക്കോ കൊണ്ടു പോകുന്ന ആളുകളുടെ ദുര്‍വിധി എങ്ങനെ കണ്ടില്ലെന്ന് നടിക്കും?

   

ഏകദേശം നാല് ലക്ഷത്തിനടുത്ത് ആളുകളുടെ വീടുകളാണ് ഇസ്രായേല്‍ തകര്‍ത്തെറിഞ്ഞത്. അഞ്ച് ലക്ഷത്തിനടുത്ത് ആളുകള്‍ക്ക് യുദ്ധമവസാനിച്ചാലും പോകാനൊരിടമില്ല. ഇതിനിടയില്‍ തങ്ങള്‍ തകര്‍ത്ത കെട്ടിടങ്ങളുടെ ഫോട്ടോയും മറ്റുമെടുത്ത് ഇസ്രായേല്‍ സൈനികര്‍ വിജയം ആഘോഷിക്കുന്നു. തല്‍സ്ഥിതി തുടര്‍ന്നാല്‍ ഇസ്രായേല്‍ വ്യോമാക്രമണങ്ങളേക്കാള്‍, പട്ടിണിയും പകര്‍ച്ചവ്യാധികളുമാകും ഇനി ഗസ്സയുടെ ജീവനെടുക്കുക.”

Adila Hassim, a lawyer presenting South Africa’s Gaza genocide case at the ICJ, describes Israel’s ‘unparalleled and unprecedented killing’ of Palestinians. pic.twitter.com/OIrgVsWvgf

— Al Jazeera English (@AJEnglish) January 11, 2024

മൂന്ന് മണിക്കൂറാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇന്ന് വാദം തുടര്‍ന്നത്. ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്നത് വംശഹത്യ തന്നെയാണെന്നത് തെളിവുകള്‍ അക്കമിട്ട് നിരത്തിയായിരുന്നു ദക്ഷിണാഫ്രിക്കൻ പ്രതിനിധി സംഘത്തിന്റെ വാദം.

   

ആദില ഹസ്സിമിനെ കൂടാതെ മുതിര്‍ന്ന അഭിഭാഷകൻ ജോണ്‍ ഡൂഗാര്‍ഡ്, ദക്ഷിണാഫ്രിക്കൻ നീതിന്യായ മന്ത്രി റൊണാള്‍ഡ് ലമോല, തെംബെക ഉങ്കുകൈടോബി, പ്രൊഫ.മാക്‌സ് ഡുപ്ലെസിസ്, ബ്ലിന്നെ നി ഗ്രാലെയ്, ഷിഡിസോ റാമോഗാലെ, ബ്രിട്ടീഷ് നിയമവിദഗ്ധൻ വോഗൻ ലോവ് എന്നിവരായിരുന്നു ദക്ഷിണാഫ്രിക്കൻ പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്. ദക്ഷിണാഫ്രിക്കൻ സംഘത്തിന്റെ വാദങ്ങള്‍ പൂര്‍ത്തിയായതോടെ ഇന്നത്തെ കോടതി നടപടികള്‍ അവസാനിപ്പിച്ചു. നാളെ ഇസ്രായേല്‍ തങ്ങളുടെ വാദങ്ങള്‍ അവതരിപ്പിക്കും.

 

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

             

Latest News

വിഴിഞ്ഞം അദാനി തീറെഴുതുമോ ?: മറുപടി മുഖ്യമന്ത്രി പറയണമെന്ന് പ്രതിപക്ഷ നേതാവ്

പോലീസ് മേധാവിയുടെ ഓൺലൈൻ അദാലത്ത് ജൂലൈ 28ന്

13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു: അല്‍വാസിയുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്

നിയന്ത്രണമില്ലാത്ത സഹകരണ സംഘങ്ങള്‍ പിടിച്ചെടുക്കണം: CPM സംസ്ഥാന സെക്രട്ടറിയുടെ ഒപ്പിട്ട കത്ത്

ഇ-നിയമസഭ പദ്ധതിയിൽ അഴിമതി; അഡ്വ. പഴകുളം മധു എംഎൽഎ സ്പീക്കർക്ക് പരാതി നൽകി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies