പനിയ്ക്കും കോള്ഡിനുമൊപ്പം ഇപ്പോള്‍ കണ്ടു വരുന്ന ചുമ പലര്‍ക്കും കാര്യമായ പ്രശ്നങ്ങളുണ്ടാക്കുന്ന ഒന്നാണ്. മരുന്നുകള്‍ കഴിച്ചാല്പോലും കാര്യമായ പരിഹാരമില്ലാത്ത ഈ ചുമയ്ക്ക് പരിഹാരമായി ചെയ്യാവുന്ന ചില വീട്ടുവൈദ്യങ്ങളെക്കുറിച്ചറിയാം.
ഇപ്പോള്‍ കണ്ടുവരുന്ന ചുമ പലരേയും അലട്ടുന്ന അവസ്ഥയാണ്. പ്രത്യേകിച്ചും പനി പോലെ എന്തെങ്കിലും വന്നുമാറിയാല്‍. ഈ സീസണില്‍ കണ്ടുവരുന്ന പ്രത്യേകതയാണ് ഇത്. ചുമ വന്നാല്‍ ഒരു മാസം വരെ നീണ്ടുനില്‍ക്കുന്ന ഒന്നാണ്. എച്ച്1എന്‍1, കോവിഡ് വൈറസ് പോലുള്ളവ കൊണ്ട് വരുന്ന വൈറല്‍ ഇന്‍ഫെക്ഷനില്‍ നിന്നുണ്ടാകുന്ന അലര്‍ജി കാരണമാണ് ഈ ചുമ വരുന്നത്. ഇതല്ലാതെ സാധാരണ ബാക്ടീരിയല്‍ ഇന്ഫെക്ഷന് വരുന്നത് കൊണ്ടല്ല, ഇതിനാല്‍ ആന്റിബയോട്ടിക്സ് കഴിച്ചാലും ഗുണം വരണമെന്നില്ല.
അലര്‍ജി പ്രശ്നങ്ങളുണ്ടെങ്കില്‍
അലര്‍ജി പ്രശ്നങ്ങളുണ്ടെങ്കില്‍ ഇത്തരം ചുമയ്ക്ക് സാധ്യതയും ബുദ്ധിമുട്ടും ഏറെയാണ്. ഇതുപോലെ പലര്‍ക്കും ഈ ചുമയ്ക്കൊപ്പം മൂക്കടപ്പും ഇത്തരം ശ്വസനസംബന്ധമായ പ്രശ്നങ്ങളുമുണ്ടാകും. അലര്‍ജി കൊണ്ടുണ്ടാകുന്ന ചുമയും കഫവുമായതിനാലാണ് ആന്റിബയോട്ടിക്കുകള്‍ അടക്കം ഗുണം നല്‍കാത്തത്. ഈ പ്രശ്നം വരുന്നുവെങ്കില്‍ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. ഇതെക്കുറിച്ചറിയാം.
ജിഞ്ചര്‍ ടീ
ഇത്തരം പ്രശ്നം വന്നാല്‍ പൂര്‍ണമായും വിശ്രമിയ്ക്കുകയെന്നതാണ് പ്രധാനം. അതായത് ജലദോഷവും തൊണ്ടയുടെ ഇന്‍ഫെക്ഷനും തുടങ്ങുമ്പോഴേ റെസ്റ്റെടുക്കുക. ഇതിലൂടെ അടുത്ത സ്റ്റേജിലേയ്ക്കും ചുമയിലേയ്്ക്കും ഇതുപോകുന്നത് തടയാന്‍ സാധിയ്ക്കും. ജിഞ്ചര്‍ ടീ നല്ല പരിഹാരമാണ്. ഇതുപോലെ പനിക്കൂര്‍ക്കയില ചതച്ച് ചായയുണ്ടാക്കുമ്പോഴോ മറ്റോ കഴിയ്ക്കുന്നത് നല്ലതാണ്. ഇതിന്റെ ചാറ് കുട്ടികള്‍ക്കും നല്‍കാം. തുടക്കത്തിലെങ്കില്‍ ഇത്തരം പ്രശ്നം കൂടുതല്‍ രൂക്ഷമാകാതെയിരിയ്ക്കാന് സഹായിക്കും. ചുക്കുകാപ്പി പോലുള്ളവ ഏറെ നല്ലതാണ്. അതായത് ചുക്കും കുരുമുളകുമെല്ലാം ചേര്‍ത്തത്. ചുക്കുകാപ്പി പോലുള്ളവ രാത്രി 7ന് മുന്‍പായി കുടിയ്ക്കുക.
ചുമയ്ക്കൊപ്പം
ചുമയ്ക്കൊപ്പം ശ്വാസംമുട്ട്, നെഞ്ചിടിപ്പ് കൂടുന്നു, നെഞ്ചില്‍ ഭാരം, പനി പോലുളളയെങ്കില് ഡോക്ടറെ കണ്ട് ആവശ്യത്തിനുള്ള ചികിത്സയെടുക്കണം. വരണ്ട ചുമയാണ് പലപ്പോഴും കണ്ടുവരുന്നത്. ഇത്തരക്കാര്‍ രാത്രി 7ന് ശേഷം അധികം ഭക്ഷണം കഴിയ്ക്കാതിരിയ്ക്കുക. ഇതില്‍ എണ്ണയും മസാലയുമെല്ലാം കുറയ്ക്കുക. കുട്ടികള്‍ക്ക് ബേക്കറിയും പായ്ക്കറ്റ് ഭക്ഷണവും ചോക്ലേറ്റുകളുമെല്ലാം നല്‍കാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. ലഘുഭക്ഷണം നല്‍കാം
ചൂടുവെള്ളം
കുഞ്ഞുങ്ങള്‍ക്ക് നല്ല വെളിച്ചെണ്ണ അല്പം ചൂടാക്കി ഇതില്‍ പച്ചക്കര്‍പ്പൂരം ചേര്‍ത്ത് അലിയിച്ച് ഇത് ചെറുചൂടോടെ കുട്ടികളുടെ മൂക്കിന്റെ ഇരുവശത്തും പുരട്ടിക്കൊടുക്കുക. സൈനസ് ഭാഗത്തും പുരട്ടാം. ഇത് ഇത്തരം അസ്വസ്ഥതകളും മൂക്കടപ്പുമെല്ലാം മാറാന്‍ നല്ലതാണ്. ഇത് മുതിര്‍ന്നവര്‍ക്കും ചെയ്യാവുന്നതാണ്. കഫം പുറത്തേയ്ക്ക് പോകാത്ത അവസ്ഥ പോലെ നമുക്ക് തോന്നാം. ഇതിനു വേണ്ടി ശക്തിയായി ചുമച്ച് കഫം തുപ്പാന്‍ ശ്രമിയ്ക്കരുത്. ഇത് വേദനയുണ്ടാക്കും. ഇതിനായി ഇളം ചൂടുവെള്ളം കുടിയ്ക്കാം. മഞ്ഞള്‍പ്പൊടിയും ചുക്കുപൊടിയും തേനില്‍ ചാലിച്ച് കഴിയ്ക്കുന്നതും നല്ലതാണ്. രണ്ടോ മൂന്നോ നുള്ള് മഞ്ഞള്‍പ്പൊടിയും ഒരു നുള്ള് ചുക്കുപൊടിയും ചേര്‍ത്താല്‍ മതിയാകും. ഇത് കുട്ടികള്‍ക്ക് നല്‍കാം. ഒരു വയസില്‍ താഴെയുളള കുട്ടികള്‍ക്ക് തേന്‍ നല്‍കരുത്. ധാരാളം ഇളം ചൂടുവെള്ളം കുടിയ്ക്കുന്നത് കഫം പുറന്തളളാന്‍ സഹായിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു