പാലക്കാട് :എയർ കണ്ടീഷൻ സൗകര്യങ്ങളോടുകൂടിയ വിശ്രമമുറികൾ ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കണമെന്ന റെയിൽവേ ബോർഡ് നിർദേശം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ റെയിൽവേ ടിക്കറ്റ് ചെക്കിങ് സ്റ്റാഫ് ഓർഗനൈസേഷൻ ധർണനടത്തി.പാലക്കാട് ഒലവക്കോട് റെയിൽവേ ഡിവിഷണൽ ഓഫീസിനുമുന്നിൽ നടത്തിയ ധർണ ദേശീയ ജനറൽ സെക്രട്ടറി ഡോ.ഹേമന്ത് ഉദ്ഘാടനംചെയ്തു.
ഓർഗനൈസേഷൻ ദേശീയ വൈസ് പ്രസിഡൻറ് എസ്.എം.എസ്. മുജീബ് റഹ്‌മാൻ അധ്യക്ഷതവഹിച്ചു.അസിസ്റ്റന്റ് ജനറൽ സെക്രട്ടറി ലോകേഷ് റാവു, ജോയിന്റ് സെക്രട്ടറി എ.അനിൽകുമാർ, ഓർഗനൈസിങ് സെക്രട്ടറി വി. രാജേഷ്, ഡിവിഷൻ പ്രസിഡന്റ് കെ. അജി ജോസഫ്, സെക്രട്ടറി കെ. സജിത് ട്രേഡ് യൂണിയൻ ഭാരവാഹികളായ കെ.ഉദയഭാസ്കരൻ, വി. സുജിത്ത്, വി. ഉണ്ണിക്കൃഷ്ണൻ, ആർ. ലിജു, എൻ. വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു.