കോഴിക്കോട് : കേരളത്തിലെ എൻ.എച്ച്.എം. സംവിധാനത്തോടുള്ള കേന്ദ്രസർക്കാർ അവഗണനക്കെതിരേ എൻ.എച്ച്.എം. എംപ്ലോയീസ് യൂണിയൻ സി.ഐ.ടി.യു.വിന്റെ നേതൃത്വത്തിൽ ആദായനികുതി ഓഫീസിലേക്ക് മാർച്ചുംധർണയും സംഘടിപ്പിച്ചു.
കേന്ദ്രസർക്കാർ തടഞ്ഞുവെച്ച സംസ്ഥാനവിഹിതമായുള്ള തുക അനുവദിക്കുക, പുതുക്കിയ ശമ്പളക്കുടിശ്ശിക എത്രയുംപെട്ടെന്ന് അനുവദിക്കുക, ഇ.പി.എസ്.-ഇ.എസ്.ഐ. പരിരക്ഷ പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം. മുതലക്കുളത്തുനിന്ന് ആരംഭിച്ച മാർച്ചിൽ 600-ഓളം ജീവനക്കാർ പങ്കെടുത്തു.സി.ഐ.ടി.യു. ജില്ലാ ട്രഷറർ പി.കെ. സന്തോഷ് ഉദ്ഘാടനംചെയ്തു. പി.സി. ഷൈനു അധ്യക്ഷനായി. ടി. ഷിജു, പി. ജിജോ, റാൻഡോൾഫ് വിൻസെന്റ് എന്നിവർ സംസാരിച്ചു.