ആശുപത്രിയിലും ഭഷ്യവിഷബാധ. തിരുവനന്തപുരം ജനറല്‍ ആശുപത്രി കന്റീനില്‍ നിന്ന് ഭക്ഷണം കഴിച്ച ഡോക്ടര്‍മാരുള്‍പ്പെടെ ഇരുപതിലേറെ പേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കന്റീന്‍ കോര്‍പറേഷന്‍ ആരോഗ്യവിഭാഗം പൂട്ടിച്ചു.
ഇപ്പോൾ ഇവിടെയെത്തുന്ന രോഗികള്‍ക്കോ ജീവനക്കാര്‍ക്കോ ഒന്നും ഒരു ചായകുടിക്കാന്‍ പോലും ഇപ്പോള്‍ മാര്‍ ഗമില്ല.കാന്റീന്‍ പൂട്ടിയിട്ട് രണ്ടു ദിവസമായി. കാരണമന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് ഇവിടെ നിന്നും ഭക്ഷണം കഴിച്ച ഡോക്ടര്‍മാര്‍ക്കും രോഗികള്‍ക്കും എല്ലാം വയറ്റിളക്കവും ഛര്‍ദ്ദിയും പിടിച്ചുവെന്നാണ്, അതും ഇരുതിലേറെപേര്‍ക്ക്. പരാതി കിട്ടിയതിനെ തുടർന്ന് കോര്‍പറേഷന്‍ ആരോഗ്യവിഭാഗം വന്നു പരിശോധിച്ചപ്പോഴാണ് വൃത്തിയില്ലെന്ന് കണ്ടെത്തിയത്.ശേഷം നൂറുകണക്കിന് രോഗികളെത്തുന്ന ജനറല്‍ ആശുപത്രി ക്യാൻ്റീൻ പൂട്ടി.
ഭക്ഷണം കൊളളില്ലെന്നും വൃത്തിയില്ലെന്നും മുമ്പും പലവട്ടം പരാതിയുന്നയിച്ചിട്ടുണ്ടെന്ന് പറയുന്നു ആശുപത്രി ജീവനക്കാര്‍. കരാറെടുത്ത് സ്വകാര്യ വ്യക്തിയാണ് കന്റീന്‍ നടത്തുന്നത്. ശുചിത്വ മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ച് വൃത്തിയാക്കിയിട്ട് കന്റീന്‍ തുറന്നാല്‍ മതിയെന്നാണ് നിര്‍ദേശം.