മുംബൈ: പ്രകടനത്തിലും സ്വതന്ത്രമായ നിലനില്പിലും വ്യത്യസ്തമാണെങ്കിലും ആസ്തികള്‍ക്ക് പൊതുവായ ഒരു ബന്ധമുണ്ട്. വിപണിയിലെ അസ്ഥിരതയെ സന്തുലിതമാക്കാന്‍ നിക്ഷേപ ആസ്തികളുടെ സംയോജനം സാഹയിച്ചേക്കാം.
ഓഹരി, ഡെറ്റ്, മണി മാര്‍ക്കറ്റ് ഉപകരണങ്ങള്‍, ഗോള്‍ഡ്-സില്‍വര്‍ ഇടിഎഫുകള്‍, എക്‌സ്‌ചേഞ്ച് ട്രേഡഡ് കമ്മോഡിറ്റി ഡെറിവേറ്റുകള്‍ എന്നിവയില്‍ നിക്ഷേപിക്കുന്ന മിറേ അസറ്റ് മള്‍ട്ടി അസറ്റ് അലോക്കേഷന്‍ ഫണ്ട് എന്‍.എഫ്.ഒ മിറേ അസറ്റ് മ്യൂച്വല്‍ ഫണ്ട് പ്രഖ്യാപിച്ചു.
2024 ജനുവരി 10ന് ആരംഭിച്ച് 2024 ജനുവരി 24ന് ന്യൂ ഫണ്ട് ഓഫര്‍ അവസാനിക്കും. ഹര്‍ഷാദ് ബോറാവാകെ(ഇക്വിറ്റി വിഭാഗം), അമിത് മൊദാനി(ഡറ്റ് വിഭാഗം) എന്നിവരാണ് ഫണ്ട് മാനേജര്‍മാര്‍. സിദ്ധാര്‍ഥ് ശ്രീവാസ്തവ വിദേശ നിക്ഷേപ ഭാഗവും റിതേഷ് പട്ടേല്‍ കമ്മോഡിറ്റി നിക്ഷേപവും കൈകാര്യം ചെയ്യും. 5000 രൂപയാണ് ഒറ്റത്തവണയുള്ള കുറഞ്ഞ നിക്ഷേപം. എസ്‌ഐപിയാണെങ്കില്‍ 500 രൂപയുമാണ്.
അസറ്റ് ക്ലാസുകളുടെ സംയോജനം വര്‍ഷങ്ങളായി മികച്ച നിക്ഷേപ സാധ്യതകളാണ് നല്‍കിവരുന്നത്. ഒരു കാലയളവില്‍തന്നെ വ്യത്യസ്ത ആസ്തികളുടെ ബിസിനസ് സൈക്കിള്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഫണ്ട് ലക്ഷ്യമിടുന്നു. പട്ടിക സൂചിപ്പിക്കുന്നതുപോലെ, ഏത് നിക്ഷേപ ആസ്തിയാണ് മികച്ച നേട്ടം നല്‍കുക എന്ന് പ്രവചിക്കുക പ്രയാസമാണ്. വിജയികള്‍ മാറിക്കൊണ്ടിരിക്കും. അവിടെയാണ് മള്‍ട്ടി അസറ്റ് നിക്ഷേപത്തിന്റെ സാധ്യത.
ടേബിളിലേതുപ്രകാരം ഓഹരി, ഗോള്‍ഡ്, ഡെറ്റ്, മള്‍ട്ടി അസറ്റ് എന്നിവയിലുടനീളം നിക്ഷേപമുള്ളതിനാല്‍, വര്‍ഷത്തില്‍ മിക്കവാറും സമയം മികച്ച നേട്ടം നല്‍കാന്‍ കഴിയുമെന്ന് കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ചരിത്രം കാണിച്ചുതന്നിട്ടുള്ളതാണ്.
അസറ്റ് ക്ലാസിന്റെ മിശ്രിതം ഹെഡ്ജായി പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ വിപണിയിലെ ചാഞ്ചാട്ടം മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് മിറേ അസറ്റ് ഇന്‍വെസ്റ്റുമെന്റ് മാനജേഴ്‌സ്(ഇന്ത്യ)പ്രൈവറ്റ് ലിമിറ്റഡിന്റെ ഫണ്ട് മാനേജര്‍ ഹര്‍ഷദ് ബോറവാകെ ഫണ്ടിനെക്കുറിച്ച് പറഞ്ഞു. ഈ നേട്ടം നിക്ഷേപകര്‍ക്ക് നല്‍കാനാണ് മിറേ അസ്റ്റ് മള്‍ട്ടി അസറ്റ് അലോക്കേഷന്‍ ഫണ്ട് ലക്ഷ്യമിടുന്നത്. വ്യത്യസ്ത ആസ്തികളില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ സ്‌കീം അനുയോജ്യമാണ്. കാരണം ഈ ആസ്തികളിലെല്ലാം നിക്ഷേപിക്കാനുള്ള അവസരമാണ് ഈ ഫണ്ടിലൂടെ ലഭിക്കുന്നത്-അദ്ദേഹം പറഞ്ഞു.
എസ്ആന്റ്പി ബിഎസ്ഇ 200 ടിആര്‍ഐ, മള്‍ട്ടി അസറ്റ് ബെഞ്ച്മാര്‍ക്ക്, നിഫ്റ്റി 50 ടിആര്‍ഐ എന്നിവയുടെ മൂന്ന് വര്‍ഷത്തെ പ്രതിദിന ശരാശരി റിട്ടേണ്‍ നിഫ്റ്റി 50 ടിആര്‍ഐയെ മറികടന്നതായി കാണുന്നു. ഈ സ്‌കീമിനായി തിരഞ്ഞെടുത്ത മള്‍ട്ടി അസറ്റ് ബെഞ്ച്മാര്‍ക്ക് 1,3,5 വര്‍ഷക്കാലയളവില്‍ നിഫ്റ്റി 50 ടിആര്‍ഐ-യെ മറികടന്നിട്ടുണ്ട്. കൂടാതെ മറ്റ് രണ്ട് സൂചികകളുമായി താരതമ്യം ചെയ്യുമ്പോള്‍ ശരാശരി സ്റ്റാന്‍ഡേഡ് ഡീവിയേഷന്‍ താരതമ്യേന കുറവാണ്.
സമ്പത്ത് സൃഷ്ടിക്കുക, ചാഞ്ചാട്ടത്തെ മറികടക്കുക എന്നിവയാണ് നിക്ഷേപകരുടെ പ്രാഥമിക ആശങ്കയെന്നും ആസ്തികളുടെ സംയോജനത്തിലൂടെ അത് മറികടക്കാന്‍ കഴിയുമെന്നും മിറേ അസറ്റ് ഇന്‍വെസ്റ്റുമെന്റ് മാനേജേഴ്‌സ്(ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് വൈസ് ചെയര്‍മാനും സിഇഒയുമായ സ്വരൂപ് ആനന്ദ് മൊഹിന്തി കൂട്ടിച്ചേര്‍ത്തു. ഏത് അസറ്റ് ക്ലാസ് മികച്ച രീതിയില്‍ നേട്ടമുണ്ടാക്കുമെന്ന പ്രവചിക്കാനുള്ള ബുദ്ധിമുട്ടുള്ള സാഹചര്യത്തില്‍ ഇത് നിക്ഷേപകന് സഹായകരമാകും. കൂടാതെ സ്ഥിരതയാര്‍ന്ന നേട്ടം നല്‍കാന്‍ പര്യാപ്തമായ കോമ്പിനേഷനാണുള്ളത്. ചാഞ്ചാട്ടത്തെ അതിജീവിക്കാന്‍ ലക്ഷ്യമിടുന്നതാണ് മള്‍ട്ടി അസറ്റ് എന്നും അദ്ദേഹം പറഞ്ഞു.
മിറേ അസറ്റ് മള്‍ട്ടി അസറ്റ് അലോക്കേഷന്‍ ഫണ്ട് എന്‍എഫ്ഒ 2024 ജനുവരി 24ന് ക്ലോസ് ചെയ്യും. തുടര്‍ച്ചയായ നിക്ഷേപത്തിനും തിരിച്ചുവാങ്ങലിനുമായി 2024 ഫെബ്രുവരി ഒന്നു മുതല്‍ വീണ്ടും തുറക്കും.