ടെക്സസ് ∙ 17 വയസ്സുകാരിയുടെ തീപൊള്ളലേറ്റുള്ള മരണത്തിന് ഉത്തരവാദിയെന്ന് കരുതുന്ന 23 വയസ്സുകാരനെതിരെ ജാക്സ്ബോറോ പൊലീസ് നരഹത്യ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ഡിസംബർ 16 ന് നടന്ന സംഭവത്തിൽ ഗുരുതര പൊള്ളലേറ്റ 17വയസ്സുകാരി മാഡിസൺ ലൂയിസ് ഡാലസിലെ പാർക്ക്ലാൻഡ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ജനുവരി 7 ന് മരണത്തിന് കീഴടങ്ങി.
അറസ്റ്റിലായ പ്രതി സെബാസ്റ്റ്യൻ ലിൻഡ്സെ മാഡിസൺ ലൂയിസ് നിന്നിരുന്നതിന് സമീപത്ത് കത്തികൊണ്ടിരുന്ന തീയിലേക്ക് ഗ്യാസോലിൻ എറിഞ്ഞു. ഇതോടെ ആളികത്തിയ തീ മാഡിസൺ ലൂയിസിന്റെ മുടിയിലും വസ്ത്രത്തിലും പടർന്നു. ശരീരത്തിൽ 90 ശതമാനത്തിലധികം പൊള്ളലേറ്റതിനെ തുടർന്നാണ് മരണമെന്ന് വിവരം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു