ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആത്മഹത്യാ നടക്കുന്ന സംസ്ഥാനങ്ങളിൽ നാലാം സ്ഥാനത്താണ് കേരളത്തിന്റെ സ്ഥാനം.ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ ആത്മഹത്യ കണക്കുകൾ പുറത്തു വന്നപ്പോൾ കേരളത്തിൽ ഒരു ലക്ഷം ജനങ്ങളിൽ 28 ദശാംശം 5 ആത്മഹത്യകൾ നടക്കുന്നു എന്നാണ് കണക്ക്.നല്ലൊരു ശതമാനം ആത്മഹത്യകളും കൗമാരക്കാരിലും വയോജനങ്ങളിലും ആണ് കണ്ടുവരുന്നത്.
സാമൂഹികമായിട്ടുള്ള ഒരു വിഛേദനം അല്ലെങ്കിൽ സോഷ്യൽ ഡിസ്കണക്ഷൻ കാരണമാണ് കൂടുതൽ ആത്മഹത്യകളും നടക്കുന്നത് .ഡിജിറ്റൽ ഉപകാരണങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കുമ്പോൾ സാമൂഹികമായുള്ള ബന്ധങ്ങളും സുഹൃത്തക്കൾതമ്മിൽ ഉള്ള ബന്ധങ്ങളും കുടുംബക്കാർക്കിടയിൽ മറ്റും ഉണ്ടാവേണ്ട ബന്ധങ്ങൾ ഡിജിറ്റൽ ഉപകാരണങ്ങളിലേക്ക് ഒതുങ്ങിപ്പോകുന്നു.ഇത് വ്യകതി ജീവിതത്തിൽ ഉറക്കക്കുറവും ദേഷ്യവും ഉത്കണ്ഠയും സങ്കടവും ഉണ്ടാക്കുകയും മറ്റുള്ളവരോട് പറയാൻ പറ്റാത്ത അവസ്ഥയിലേക്ക് എത്തിച്ചേരുകയും ആത്മഹത്യയിലേക്ക് നയിക്കുകയും ചെയുന്നു
ഹാർഡ്വാർഡ് മനുഷ്യ വികസന പഠനം പറയുന്നത് കുട്ടികാലത്തും കൗമാരത്തും വികസിപ്പിക്കുന്ന വ്യക്തി ബന്ധങ്ങളുടെ ഗുണനിലവാരമാണ് മനുഷ്യന്റെ ആയുസ്സ് ഏറ്റവും വർധിപ്പിക്കുന്നത് എന്നുള്ളതാണ്. ഒരു വ്യക്തിക്ക് വിഷാദരോഗം ഉണ്ട് എന്ന തിരിച്ചറിയാൻ ഒൻപത് ലക്ഷണങ്ങളാണ് പ്രധാനമായിട്ടും രാവിലെ തൊട്ട് വൈകീട്ട് വരെ തുടർച്ചയായി നീണ്ടുനിൽക്കുന്ന സങ്കടഭാവം മുൻപ് ആസ്വദിച്ച ചെയ്തിരുന്നവചെയ്യാൻ താല്പര്യമില്ലായ്മ ,അകാരണമായ ഷീണം ,ഉറക്കമില്ലായ്മ ,വിശപ്പ് കുറയുന്ന അവസ്ഥ ,ഏകാകൃത കുറവ് ചിന്തകളുടെയും പ്രവർത്തികളുടെയും വേഗത കുറയുന്നു, നിരാശയും പ്രതീക്ഷയും ഇല്ലായ്മയും ,ആത്മഹത്യ പ്രവണത.
എന്നിവയാണ് ആ ഒൻപത് ലക്ഷണങ്ങൾ ഈ ഒൻപത് ലക്ഷണങ്ങളിൽ അഞ്ചെണം എങ്കിലും രണ്ടാഴ്ച നീണ്ടുനിന്നാൽ നമ്മൾ ആ വ്യക്തിക്ക് വിഷാദരോഗമുണ്ട് എന്ന് കരുതാം കൃത്യമായ ചികിത്സയിലൂടെ ഇന്ന് വിഷാദരോഗം പൂർണമായും മാറ്റിയെടുക്കാൻ സാധിക്കും. തലച്ചോറിൽ സിറട്ടോണിൻ നോർറെപ്റ്റൈസേർ തുടങ്ങി ചില രാസവസ്തുക്കളുടെ വ്യതിയാനം വിഷാദരോഗം ബാധിച്ച വ്യക്തികളിൽ കാണാം ഈ രാസവസ്തുക്കളുടെ അളവ് ക്രമീകരിക്കാൻ സഹായിക്കുന്ന മരുന്നുകളും മനഃശാസ്ത്ര ചികിത്സകളും ആരോഗ്യകരമായ സാമൂഹിക ബന്ധങ്ങളും ഉറപ്പുവരുത്തിയാൽ വിഷാദരോഗം പൂർണമായും ബേധപെടുത്താൻ സാധിക്കും.
വയോജനങ്ങളിലും സമാനമായ അവസ്ഥയാണ് കേരളത്തിൽ ,ഇന്നത്തെ സാമുഹിക സാഹചര്യങ്ങൾ പരിശോധിച്ചാൽ പല പ്രദേശങ്ങളിലും യുവാക്കൾ ജോലി തേടിയോ വിദ്യാഭ്യസത്തിനു വേണ്ടിയോ വിദേശത്താണ് മറ്റു പല പ്രദേശങ്ങളിലും പ്രായമായ ദമ്പതികൾ ആരോഗ്യ പ്രശ്നങ്ങളുമായി ഒറ്റക്ക് കഴിയേണ്ട സാഹചര്യം വരുന്നു. ജീവിതത്തിൽ തുറന്നു സംസാരിക്കാൻ ആളുകളില്ലാത്ത പ്രതിസന്ധി വരുമ്പോൾ ഇവരും ആത്മഹത്യക്ക് വശംവദരാകുവാൻ സാഹചര്യം ഉണ്ടാകുന്നു .
അഞ്ചു ഘട്ടങ്ങളിലൂടെ ആണ് മാനസികാരോഗ്യ പ്രധമ ശ്രുശൂഷ പോകുന്നത് പ്രയാസം അനുഭവിക്കുന്ന വ്യക്തി അങ്ങോട്ട് സമീപിച്ചു എന്താണ് അയാളുടെ പ്രയാസം അനേഷിക്കുക എന്നതാണ് ആദ്യ പടി രണ്ടാമത്തേത് അയാൾക്ക് പറയാൻ ഉള്ളത് ഒരു മുൻവിധികളും ഇല്ലാതെ ക്ഷമയോടെ അവസാനം വരെ അയാളെ തടസ്സപെടുത്താതെ കേൾക്കുക
മൂന്ന് തെറ്റായധാരണകളുട അടിസ്ഥാനത്തിൽ ആണ് മാനസിക സമ്മർദമെങ്കിൽ ശരിയായ വിവരങ്ങൾ പകർന്നുകൊടുത്തു അവരെ നേർ വഴിയിലേക്ക് നയിക്കുക ഈ മൂന്നു ഘട്ടങ്ങളും കഴിഞ്ഞിട്ടുമയാളുടെ പ്രീയസം മാറുന്നില്ലെങ്കിൽ മാനസികാരോഗ്യ വിദക്തനെ നേരിട് കണ്ട് ചികിത്സതേടാനുള്ള സഹായം നൽകുക ചികിത്സയിലൂടെ അയാൾ രക്ഷപെഡാൻ സാധിക്കും അഞ്ചാം ഘട്ടം ചികിത്സയെടുക്കുന്ന ആലിൻ അണെങ്കിൽ\പോലും ചുറ്റുമുള്ള ആളുകൾ അദ്ദേഹത്തെ പിന്തുണച്ച കൊണ്ട് കൃത്യമായ സാമൂഹിക പിന്തുണ ഉറപ്പു വരുത്തണം എന്നുള്ളതാണ് ഈ സാമൂഹിക പിന്തുണ ആണ് ആത്മഹത്യക്ക് വെമ്പി നിൽക്കുന്ന വ്യക്തിയെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാനുള്ള ഏറ്റവും പ്രധാനപെട്ട ഔഷധം