കുടുംബത്തിലെ ഓരോരുത്തരെയും ഇസ്രായേൽ കൊന്നൊടുക്കിയപ്പോഴും സങ്കടങ്ങളെല്ലാം ഉള്ളിലൊതുക്കി മനോധൈര്യം വീണ്ടെടുത്ത അയ്യാൾ വീണ്ടും ഗാസയിലെ യുദ്ധഭൂമിയില്‍ അക്ഷോഭ്യനായി മാധ്യമപ്രവര്‍ത്തനം തുടരുകയാണ്… വാഇല്‍ അല്‍-ദഹ്ദൂഹ്- അൽ ജസീറ ഗസ്സ ബ്യൂറോ ചീഫ്.
ഭാര്യയെയും, മകനെയും, മകളെയും, ഒന്നര വയസ്സുള്ള പേരക്കുട്ടിയെയും ഇസ്രയേല്‍ അധിനിവേശത്തിന്റെ ആദ്യ ആഴ്ചകളില്‍ തന്നെ ദഹ്ദൂഹിന് നഷ്ടമായി; കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ മറ്റൊരു മകൻ ഹംസ ദഹ്ദൂഹും കൊല്ലപ്പെട്ടിരുന്നു. അല്‍ജസീറയുടെ ഫോട്ടോ ജേര്‍ണലിസ്റ്റ് കൂടിയാണ് ഹംസ.
ഗാസയില്‍ നടന്നുകൊണ്ടിരിക്കുന്ന ഏകപക്ഷീയമായ ഇസ്രയേല്‍ ആക്രമണങ്ങളുടെ നേര്‍ചിത്രം പുറം ലോകത്തെത്തിക്കുക എന്ന നിശ്ചയ ദാര്‍ഢ്യവുമായി മാധ്യമപ്രവര്‍ത്തനം നടത്തുന്നയാളാണ് വാഇല്‍.
ഗാസയില്‍നിന്ന് ലൈവായി വാർത്തകൾ റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലാണ് തന്റെ കുടുംബാംഗങ്ങൾ കൊല്ലപ്പെട്ട വിവരം വാഇല്‍ അറിയുന്നത്. അവരെ വന്നുകണ്ട് അന്ത്യകര്‍മങ്ങള്‍ എല്ലാം നടത്തി, തൊട്ടടുത്ത ദിവസം കയ്യിൽ മൈക്കുമായി വാഇല്‍ യുദ്ധഭൂമിയിലേക്ക് ഗാസയുടെ വേദന ലോകത്തോട് വിളിച്ചുപറയാൻ ഇറങ്ങിയത് വലിയ വാര്‍ത്തയായിരുന്നു.
ഇത്രവലിയ ദുരിതങ്ങളിലൂടെ ഗസ കടന്നുപോകുംപോകുമ്പോൾ തനിക്ക് വെറുതെ ഇരിക്കാന്‍ കഴിയില്ലെന്നായിരുന്നു വാഇല്‍ ദഹ്ദൂഹ് കുടുംബാംഗങ്ങളുടെ മരണശേഷം നല്‍കിയ ആദ്യ ലൈവില്‍ പറഞ്ഞത്. എന്നാൽ ആ വേദന മാറുന്നതുനു മുമ്പേ ഇസ്രയേലിന്റെ ഷെല്ലുകള്‍ വാഇലിനെയും തേടിയെത്തി. ആക്രമണത്തില്‍ വാഇലിനു പരുക്കേറ്റിരുന്നെങ്കിലും അന്ന് അദ്ദേഹത്തിന് നഷ്ടമായത് കൂടെ എപ്പോഴുമുണ്ടായിരുന്ന കാമറമാന്‍ സമെര്‍ അബു ധക്കയെ ആയിരുന്നു.
അവിടംകൊണ്ടും വാഇലിന്റെ നഷ്ടങ്ങൾ അവസാനിച്ചില്ല. മറ്റ് മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം കാറില്‍ പോകുമ്പോഴായിരുന്നു ഹംസ അല്‍-ദഹ്ദൂഹ് കൊല്ലപ്പെട്ടത്. 79 മാധ്യമപ്രവര്‍ത്തകരാണ് ഇസ്രയേല്‍ ഹമാസ് സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ കൊല്ലപ്പെട്ടത്.
എല്ലാ വേദനകളും കടിച്ചമർത്തുമ്പോഴും വാഇല്‍ പറയുന്നു, ഇസ്രായേൽ സേന എന്തുതന്നെ ചെയ്താലും തങ്ങൾ ഈ മണ്ണ് വിട്ടുപോകില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം