വിമുക്തി ജില്ലാ മിഷൻ ഖോ ഖോ മത്സരം;ആലത്തൂർ എക്‌സൈസ് സർക്കിൾ വിജയികളായി,പാലക്കാട് എക്‌സൈസ് ഡിവിഷൻ റണ്ണറപ്പായി

കേരളശ്ശേരി:കേരള എക്സൈസ് വകുപ്പ് പാലക്കാട് ഡിവിഷന്റെ നേതൃത്വത്തിൽ വിമുക്തി മിഷൻ പാലക്കാട് സംഘടിപ്പിച്ച ജില്ലാ തല ഖോ ഖോ മത്സരത്തിൽ ആലത്തൂർ എക്‌സൈസ് സർക്കിൾ പ്രതിനിധീകരിച്ചു എസ് എം എം എച്ച് എസ് എസ് പഴമ്പാലക്കോട് വിജയികളായി, പാലക്കാട് എക്‌സൈസ് ഡിവിഷനെ പ്രതിനിധീകരിച്ച് ഹയർസെക്കന്ററി സ്കൂൾ കേരളശ്ശേരി റണ്ണറപ്പായി കേരളശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കെ ഷീബ സുനിൽ ഉദ്‌ഘാടനം നിർവഹിച്ചു.

പി ടി എ വൈസ് പ്രസിഡന്റ് പി സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു വിമുക്തി മിഷൻ പാലക്കാട്‌ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ പ്രിൻസ് ബാബു മുഖ്യാതിഥിയായി എട്ടാം വാർഡ് മെമ്പർ പി രാജീവ്, പ്രിൻസിപ്പൽ എൻ എസ് സിനു, പ്രധാനാധ്യാപിക ഇൻചാർജ് ആർ കവിത, മാനേജ്‌മെന്റ് കമ്മിറ്റിയംഗം സി എസ് ശങ്കരൻ, പാലക്കാട് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ ശ്രീധരൻ, സ്റ്റാഫ് സെക്രട്ടറി കെ കെ തുളസിദേവി, വിമുക്തി കോഓർഡിനേറ്റർ കെ അഭിലാഷ്, പ്രിവന്റി ഓഫീസർ എം സുരേഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ ആർ രമേശ്, വിമുക്തി സ്കൂൾ കോഓർഡിനേറ്റർ വി എം നൗഷാദ്, കായിക അധ്യാപകരായ കെ സജിൻ, ഡി പി സായൂജ് എന്നിവർ സംസാരിച്ചു.