കൊച്ചി: കാക്കനാട് സെന്റ് അസീസി പള്ളിയിൽ വാതിൽ അടച്ചിട്ട് കുർബാന നടത്തി. വികാരിയും കപ്യാരും മാത്രമായിരുന്നു പള്ളിക്കകത്ത് ഉണ്ടായിരുന്നത്. പള്ളിയിലെത്തിയ വിശ്വാസികൾ പുറത്തുനിന്നാണ് കുർബാനയിൽ പങ്കെടുത്തത്.
കഴിഞ്ഞ ദിവസം പള്ളിയിൽ സിനഡ് കുർബാന തടയാൻ ഒരു വിഭാഗം വിശ്വാസികൾ ശ്രമിച്ചിരുന്നു. പള്ളി വികാരിയുടെ മുറിയിൽ കയറിയിരിക്കുകയും ചെയ്തു. ഇൻഫോ പാർക്ക് പൊലീസെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തി പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചിരുന്നെങ്കിലും തീരുമാനമായില്ല. തുടർന്ന് പ്രതിഷേധത്തിനിടെയാണ് കുർബാന അർപ്പിച്ചത്.
കുർബാന അർപ്പിക്കാൻ നേരത്തെ വികാരി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നതാണ്. കോടതി ഉത്തരവോടെ കുര്‍ബാന നടത്തട്ടേയെന്നാണ് പൊലീസ് നിലപാട്. എന്നാൽ, വിയോജിച്ച ഫാദര്‍ ആന്റണി മാങ്കുറി കുര്‍ബാന അവസാനിപ്പിക്കില്ലെന്ന് വ്യക്തമാക്കി.
അതേസമയം, ചൊവ്വാഴ്ച കുർബാന അർപ്പിക്കാൻ ശ്രമിച്ചാൽ ഉപരോധിക്കുമെന്ന് കാക്കനാട് അൽമായ മുന്നേറ്റം ഭാരവാഹികൾ പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് പള്ളിയുടെ വാതിൽ അടച്ചിട്ട് വിശ്വാസികളെ അകത്ത് കയറ്റാതെ കുർബാന നടത്തിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു