ഫിലഡൽഫിയ/ നടവയൽ ∙ നടവയൽ കാരിക്കക്കുന്നേൽ ജയിംസ് – ഷിജി ദമ്പതികളുടെ മകൻ അക്ഷിം കെ. ജയിംസ് (19 ) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകുന്നേരം നാലു മണിക്ക് നടവയൽ ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന ദേവാലയത്തിൽ. സഹോദരി: ആൻമേരി. ബത്തേരി ഡോൺ ബോസ്കോ കോളജ് വിദ്യാർഥിയായിരുന്നു അക്ഷിം.
അക്ഷിം കെ. ജയിംസിന്റെ, ആകസ്മിക വേർപാടിൽ, ബത്തേരി ഡോൺ ബോസ്കോ കോളജ് പ്രിൻസിപ്പൽ റവ.ഡോ. ജോൺസൺ പൊന്തെൻപിള്ളി, നടവയൽ ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ പിൽഗ്രിം ചർച്ച് വികാരി ആർച്ച് പ്രീസ്റ്റ് ഫാ. ഗർവാസീസ്, നടവയൽ സെൻ്റ് തോമ്മസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ തോമസ് മാത്യൂ, നടവയൽ സെൻ്റ് തോമസ് എൽ പി സ്കൂൾ ഹെഡ് മാസ്റ്റർ ജോസ് കിഴക്കേത്തുണ്ടത്തിൽ, ഓർമാ ഇൻറർ നാഷണൽ ട്രസ്റ്റീ ബോർഡ്ചെയർ ജോസ് ആറ്റുപുറം (ഫിലഡൽഫിയ), ജനറൽ സെക്രട്ടറി ഷാജി അഗസ്റ്റിൻ (പാലാ), ഇന്ത്യാ പ്രൊവിൻസ് പ്രസിഡന്റ് പി. സി. വിൻസന്റ് (കോഴിക്കോട്) എന്നിവരും വയനാട്ടിലെയും സൗദി അറേബ്യ മലയാളി സമൂഹത്തിലെയും വിവിധ സാമൂഹ്യ സാംസ്കാരിക പ്രവർത്തകരും അനുശോചിച്ചു. ഓർമാ ഇൻറർ നാഷണലിന്റെ കിങ്ഡം ഓഫ് സൗദിഅറേബ്യാ പ്രൊവിൻസ് പ്രസിഡന്റാണ് കാരിക്കക്കുന്നേൽ ജയിംസ്. പി ഡി ജോർജ് നടവയൽ മാതൃസഹോദരനാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു