തിരുവനന്തപുരം: നെയ്യാറ്റിൻകര വഴുതൂർ സ്വദേശി മിഥു മോഹന്‍ (23) ജീവനൊടുക്കിയതിനു പിന്നിൽ പ്രണയപരാജയമെന്ന് യുവാവിന്റെ കുടുംബത്തിന്റെ ആരോപണം. മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ നെയ്യാറ്റിൻകര പോലീസിൽ പരാതിനൽകി.
മിഥു മോഹനെ നെയ്യാറ്റിൻകര സ്വദേശിനിയായ പെൺകുട്ടി വിവാഹവാഗ്ദാനം നൽകി പണവും വസ്തുവകകളും കൈക്കലാക്കി വഞ്ചിച്ചുവെന്നാണ് ബന്ധുക്കൾ പോലീസിന് നൽകിയ പരാതിയിൽ ആരോപിക്കുന്നത്. ജനുവരി രണ്ടിനാണ് മിഥു മോഹനെ വഴുതൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പരാതിയില്‍ പറയുന്നത്: കായികതാരമായ മിഥു കഴിഞ്ഞ അഞ്ച് വർഷമായി നെയ്യാറ്റിൻകര സ്വദേശിനിയുമായി പ്രണയത്തിലായിരുന്നു. ഇരുവീട്ടുകാരുടെയും സമ്മതത്തിൽ വിവാഹനിശ്ചയം വരെ നടന്നിരുന്നു. കഴിഞ്ഞ രണ്ട് മാസമായി പെൺകുട്ടി മിഥു മോഹനെ ഒഴിവാക്കി തുടങ്ങി. ഇതിൽ മനം നൊന്ത് മാനസികമായി തളർന്ന അവസ്ഥ ആയതോടെ മിഥു മോഹന്റെ മാതാവ് പെൺകുട്ടിയുടെ വീട്ടിലെത്തി സംസാരിച്ചു. എന്നാല്‍ പെൺകുട്ടി വഴങ്ങിയില്ല എന്നും തുടർന്ന് മിഥു മോഹനെ ഫോണിൽ വിളിച്ച് ‘നിനക്ക് ചത്തൂടേ’ എന്ന് ചോദിച്ചതായും ബന്ധുക്കൾ പറയുന്നു.
കഴിഞ്ഞ അഞ്ച് വർഷമായി പെൺകുട്ടിയുടെ പഠനചെലവ് ഉൾപ്പെടെയുള്ള എല്ലാ ചെലവുകളും വഹിക്കുന്നത് മിഥു മോഹനാണെന്നും ലാപ്പ്ടോപ്പ്, മൊബൈൽ ഫോൺ ഉൾപ്പെടെ എല്ലാം വാങ്ങി നൽകിയതും മിഥുവാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു