ഇടുക്കി: വണ്ടിപ്പെരിയാറിലെ കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന് സംരക്ഷണം കിട്ടുന്നത് വരെ സമരം ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാവ് ഡീൻ കുര്യാക്കോസ്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പീരുമേട് ഡിവൈഎസ്പി ഓഫീസ് ഉപരോധിച്ചിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിന് പൂര്‍ണ്ണ സംരക്ഷണം നല്‍കുമെന്ന് ഡിവൈഎസ്പി ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് രണ്ടരമണിക്കൂര്‍ നീണ്ട ഉപരോധം അവസാനിപ്പിച്ചു.
വണ്ടിപ്പെരിയാറിലെകുട്ടിയുടെ കുടുംബത്തിന് സംരക്ഷണം കിട്ടുന്നത് വരെ സമരം ചെയ്യും. പൊലീസ് ഈ വിഷയത്തെ ലാഘവത്തോടെ കാണുന്നു. ചര്‍ച്ചയില്‍ കാര്യമായ പുരോഗതിയല്ലെന്നും സമരം തുടരാൻ പ്രതിപക്ഷ നേതാവ് നിര്‍ദേശിച്ചെന്നും ഡീൻ കുര്യാക്കോസ് മാധ്യമങ്ങളോട് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















