മദീന: പ്രവാചക ജീവചരിത്രം വിവരിക്കുന്ന അന്താരാഷ്ട്ര മ്യൂസിയം ഗവർണർ അമീർ സൽമാൻ ബിൻ സുൽത്താൻ സന്ദർശിച്ചു.പ്രവാചക ജീവിതത്തിന്റെ വിവിധ വശങ്ങൾ വിവരിക്കുന്ന മ്യൂസിയത്തിലൊരുക്കിയ സ്റ്റാളുകൾ ഗവർണർ സന്ദർശിച്ചു. ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. നാസർ ബിൻ മിസ്ഫർ അൽസഹ്റാനി പ്രദർശനത്തിന്റെ വിശദീകരണം നൽകി.
പ്രവാചകചര്യയെ സേവിക്കാൻ നടത്തുന്ന ക്രിയാത്മകവും സാങ്കേതികവുമായ സേവനങ്ങളുടെ തലത്തിൽ വലിയ ആഗോള സാംസ്കാരിക നാഴികക്കല്ലാണ് മ്യൂസിയമെന്ന് ഗവർണർ പറഞ്ഞു. പ്രവാചകനെ പരിചയപ്പെടുത്തുന്നതിലെ വിശിഷ്ട പ്രവർത്തനമായി ഇതിനെ കണക്കാക്കും.പ്രദർശന ചുമതലവഹിച്ച എല്ലാവർക്കും മുസ്ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് അൽ ഈസക്കും ഗവർണർ നന്ദി രേഖപ്പെടുത്തി. പ്രവാചകന്റെ ജീവചരിത്രത്തിന്റെയും ഇസ്ലാമിക നാഗരികതയുടെയും അന്താരാഷ്ട്ര പ്രദർശനവും മ്യൂസിയവും മസ്ജിദുന്നബവിക്ക് തെക്ക് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു