പീഡന കേസിൽ വിചാരണ നേരിടുന്നതിനിടെ, 2019 ൽ ജയിലിൽ ആത്മഹത്യാ ചെയ്ത അമേരിക്കൻ ശതകോടീശ്വരൻ ജെഫ്രി എപ്‌സ്റ്റൈനുമായി ബന്ധപ്പെട്ട കോടതി രേഖകള്‍ പുറത്തുവന്നതോടെ ഞെട്ടിത്തെറിച്ചിരിക്കുകയാണ് അമേരിക്ക. ലൈംഗിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെടുത്തി, നിരവധി പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുകളാണ് ഈ രേഖകളിൽ പരാമർശിക്കപ്പെടുന്നത്.
ആരാണ് ജെഫ്രി എപ്‌സ്റ്റെയ്ൻ ? എന്താണ് എപ്‌സ്റ്റൈന്‍ കേസ് ? ആരുടെയൊക്കെ പേരുകളാണ് പുറത്തു വന്നിരിക്കുന്നത് ?…
രാഷ്ട്രീയക്കാര്‍, സെലിബ്രിറ്റികള്‍, ശതകോടീശ്വരന്മാര്‍ തുടങ്ങി സമൂഹത്തിലെ വിവിധ തുറകളിലുള്ളവരുമായി അടുത്ത ബന്ധമുള്ള കോടീശ്വരനായിരുന്നു ജെഫെറി എപ്‌സ്റ്റൈന്‍. ലൈംഗിക കേസുകളിൽ, പ്രത്യേകിച്ചും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ചൂഷണം ചെയ്ത് കുപ്രസിദ്ധി നേടിയ ആളുകൂടിയാണ് എപ്‌സ്റ്റൈന്‍. ലൈംഗികബന്ധത്തിനായി 14 വയസുകാരിക്ക് പണം വാഗ്ദാനം ചെയ്തതിന് 2005-ല്‍ ഫ്‌ളോറിഡയില്‍ വെച്ചാണ് എപ്‌സ്റ്റൈന്‍ ആദ്യമായി അറസ്റ്റിലാകുന്നത്. പിന്നീട് പ്രായപൂര്‍ത്തിയാകാത്ത നിരവധി പെണ്‍കുട്ടികള്‍ എപ്‌സ്റ്റൈനെതിരെ സമാനമായ ആരോപണവുമായി രംഗത്തെത്തി.
കേസില്‍ 13 മാസമാണ് എപ്‌സ്റ്റൈന്‍ ജയിലില്‍ കഴിഞ്ഞത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വശീകരിച്ച് എപ്‌സ്റ്റൈന് എത്തിച്ചുകൊടുത്തിരുന്നത് അദ്ദേഹത്തിന്റെ മുൻ കാമുകികൂടിയായിരുന്ന ഗിസ്ലെയ്ൻ മാക്സ്വെലിനെതിരെ ആയിരുന്നു പ്രധാന പരാതിവന്നിരുന്നത്. വെര്‍ജീനിയ ജുഫ്രയ് എന്ന വ്യക്തിയാണ് ഗിസ്ലെയ്ൻ മാക്സ്വെലിനെതിരെ പരാതി നൽകിയത്.
ലോകത്തെ മുഴുവൻ ഞെട്ടിച്ച ജെഫ്രി എപ്‌സ്റ്റൈന്റെ കോടതി രേഖകളിൽ ഇതുവരെ പുറത്തുവന്നിരിക്കുന്നത് 170-ലേറെ പേരുകളാണ്. അതിൽ പ്രമുഖരായ പലരുടെയും പേരുകളും അവർ ചെയ്ത ലൈംഗിക കുറ്റകൃത്യങ്ങളും വിശദീകരിക്കുന്നുണ്ട്. ആ പേരുകളിൽ മുൻ അമേരിക്കൻ പ്രസിഡന്റ ഡൊണാൾഡ് ട്രംപും, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍, ബ്രിട്ടനിലെ എലിസബേത് രാഞ്ജിയുടെ മകൻ ആന്‍ഡ്രൂ രാജകുമാരനും, അന്തരിച്ച പോപ് താരം മൈക്കിള്‍ ജാക്‌സനും വരെയുണ്ടെന്നുള്ളത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.
പ്രമുഖർ ഉൾപ്പെടെയുള്ളവര്‍ക്കായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും സ്ത്രീകളെയും എപ്‌സ്റ്റൈന്‍ എത്തിച്ചിരുന്നത് യു.എസ്. വെര്‍ജിന്‍ ദ്വീപസമൂഹത്തിലെ ജെഫ്രി എപ്‌സ്റ്റൈന്‍റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന ലിറ്റില്‍ സെയിന്റ് ജെയിംസ് ഐലണ്ടിലായിരുന്നു. ഇവിടെയാണ് ജെഫ്രി പീഡോഫൈല്‍ ഐലന്റ് എന്ന് അനൗദ്യോഗികമായി വിളിക്കുന്ന ഈ ഐലൻഡ് ഐലന്‍ഡ് ഓഫ് സിന്‍, ഓര്‍ഗി ഐലന്‍ഡ്, എപ്‌സ്റ്റൈന്‍ ഐലന്‍ഡ് തുടങ്ങിയ പേരുകളിലും അറിയപ്പെടാറുണ്ട്. ആന്‍ഡ്രൂ രാജകുമാരന്‍ ഈ ദ്വീപ് പലതവണ സന്ദര്‍ശിച്ചിട്ടുണ്ടെന്നും ഇവിടെവെച്ച് അയാള്‍ നിരവധി പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തുവെന്നും ജെഫ്രി എപ്‌സ്റ്റൈന്‍റെ കേസിലെ കോടതി രേഖകളില്‍ പറയുന്നു.
2001-ല്‍ ലിറ്റില്‍ സെയിന്റ് ജെയിംസ് ഐലന്‍ഡിലെ മാന്‍ഹട്ന്‍ ടൗണ്‍ഹൗസില്‍ വെച്ച് ആന്‍ഡ്രു രാജകുമാരന്‍ തന്റെ സ്വകാര്യഭാഗത്ത് പിടിച്ചതായി ഇരയായ ഒരു സ്ത്രീ പറഞ്ഞതായി ഇപ്പോള്‍ പുറത്തുവന്ന കോടതി രേഖകകളിൽ പറയുന്നു. ഈ സംഭവം അന്ന് തന്നെ മാധ്യമങ്ങളില്‍ വാര്‍ത്തയാകുകയും ആന്‍ഡ്രൂ രാജകുമാരന്‍ അത് നിഷേധിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. കോടതി രേഖകളില്‍ 67 തവണയാണ് ആന്‍ഡ്രൂ രാജകുമാരന്റെ പേര് പരാമര്‍ശിക്കുന്നത്.
എപ്‌സ്റ്റൈന്റെ മരണശേഷം ഈ ഐലൻഡ് 2023-ല്‍ ശതകോടീശ്വരനായ സ്റ്റീഫന്‍ ഡെക്കോഫ് 60 ദശലക്ഷം ഡോളറിന് ഏറ്റെടുത്തു റിസോർട്ടുകളാക്കി മാറ്റി.
പ്രശസ്ത ഭൗതികശാസ്ത്രജ്ഞനായിരുന്ന സ്റ്റീഫന്‍ ഹോക്കിങ്‌സിനെതിരെയും ഗുരുതരമായ ആരോപണമാണ് കോടതിരേഖകളിലുള്ളത്. ഹോക്കിങ് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് രേഖയില്‍ പറയുന്നു. ഹോക്കിങ്‌സിനെതിരായ ഈ ആരോപണം തെറ്റാണെന്ന് തെളിയിക്കാനായി ഇരയാക്കപ്പെട്ട സ്ത്രീയുടെ സുഹൃത്തിന് പണം നല്‍കാന്‍ എപ്‌സ്റ്റൈന്‍ സന്നദ്ധനായിരുന്നുവെന്ന വിവരവും കോടതി രേഖകളിലുണ്ട്.
അതേസമയം, മുന്‍ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ കോടതി രേഖകളില്‍ ലൈംഗികാരോപണം ഇല്ല. ട്രംപും എപ്‌സ്റ്റൈനും പലതവണ ഒരുമിച്ച് സമയം ചെലവഴിച്ചിട്ടുണ്ടെന്നാണ് രേഖകളിലുള്ളത്. ട്രംപ് തെറ്റായ കാര്യങ്ങളൊന്നും ചെയ്തിട്ടില്ലെന്നാണ് രേഖകളിലുള്ളതെന്ന് ചൂണ്ടിക്കാട്ടി ട്രംപ് അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ ആഹ്‌ളാദപ്രകടനവും നടത്തുന്നുണ്ട്. ലൈംഗികപീഡനം ഉള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ നേരിടുന്ന വ്യക്തിയാണ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
50-ലേറെ തവണയാണ് മുന്‍ യു.എസ്. പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ പേര് കോടതി രേഖകളിൽ പരാമർശിക്കുന്നത്. അമേരിക്കന്‍ മജീഷ്യനായ ഡേവിഡ് കോപ്പര്‍ഫീല്‍ഡിന്റെ പേര് ആറ് തവണയും പരാമർശിക്കുന്നുണ്ട്. ഹാര്‍വാര്‍ഡ് പ്രൊഫസറായ അലന്‍ ഡെര്‍ഷോവിറ്റ്‌സ്, ഹോളിവുഡ് നടി കാമറൂണ്‍ ഡയസ്, ഹോളിവുഡ് നടനും ഓസ്‌കാര്‍ ജേതാവുമായ ലിയെനാര്‍ഡോ ഡി കാപ്രിയോ, ഓസ്‌ട്രേലിയന്‍ നടി കേറ്റ് ബ്‌ലാന്‍ചെറ്റ്, അമേരിക്കന്‍ നടന്‍ കെവിന്‍ സ്‌പേസി, സൂപ്പർമോഡൽ നവോമി ക്യാംബെൽ തുടങ്ങിയവർ രേഖകളിൽ പരാമർശിക്കുന്ന പ്രമുഖരാണ്.
കോടതി രേഖകളില്‍ പേരുള്ളവര്‍ എല്ലാവരും ലൈംഗിക കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുള്ളവരല്ല. എന്നാല്‍ ഇവരില്‍ പലരും ചെയ്ത കാര്യങ്ങള്‍ കേസിലെ രേഖകളില്‍ വിശദീകരിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം