Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

ഡൊണൾഡ്ട്രംപ് മുതൽ ബ്രിട്ടീഷ് രാജകുടുംബാംഗംവരെ; ‘എപ്‌സ്റ്റൈന്‍ രേഖ’കളിൽ പ്രമുഖരുടെ നീണ്ടനിര

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 6, 2024, 12:36 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ReadAlso:

ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണം താത്കാലികമായി നിര്‍ത്തി ഇറാന്‍; ആക്രമണം തുടര്‍ന്നാല്‍ സംഘര്‍ഷം വ്യാപിക്കുമെന്ന് മുന്നറിയിപ്പ് | Iran temporarily halts attacks on Gulf countries

യുക്രെയ്ന്‍ ഒഡെസ തുറമുഖത്ത് കപ്പലിന് നേരെ ആക്രമണം; കപ്പലില്‍ നാല് ഇന്ത്യക്കാരുണ്ടെന്ന് വിവരം | 2 Indians Missing After Another Attack On Ship At Odesa Port In Ukraine

പൊലീസ് കസ്റ്റഡിയിൽ മൊറോക്കൻ വംശജൻ കൊല്ലപ്പെട്ട സംഭവം; ഇറ്റലിയിൽ വൻജനരോഷം | Dozens hurt in Bologna protests after man dies while being restrained by police

ഇറാനിൽ ആക്രമണം തുടർന്ന് അമേരിക്ക; ആണവ കേന്ദ്രങ്ങൾ ആക്രമിച്ചാൽ യുദ്ധം വ്യാപിപ്പിക്കുമെന്ന് ഇറാൻ | US continued its attacks on Iran for the eleventh consecutive day

ബഹ്റൈനിൽ അപായ സൈറൺ മുഴങ്ങി, ഇന്ന് നാലാം തവണ; യുദ്ധ സാഹചര്യങ്ങൾ തുടരുന്നതായി റിപ്പോർട്ട് | : safety guidelines in bahrain during crisis

പീഡന കേസിൽ വിചാരണ  നേരിടുന്നതിനിടെ, 2019 ൽ ജയിലിൽ ആത്മഹത്യാ ചെയ്ത  അമേരിക്കൻ ശതകോടീശ്വരൻ ജെഫ്രി എപ്‌സ്റ്റൈനുമായി ബന്ധപ്പെട്ട കോടതി രേഖകള്‍ പുറത്തുവന്നതോടെ ഞെട്ടിത്തെറിച്ചിരിക്കുകയാണ് അമേരിക്ക. ലൈംഗിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെടുത്തി, നിരവധി പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുകളാണ് ഈ രേഖകളിൽ പരാമർശിക്കപ്പെടുന്നത്.

ആരാണ്  ജെഫ്രി  എപ്‌സ്റ്റെയ്ൻ ? എന്താണ് എപ്‌സ്റ്റൈന്‍ കേസ് ? ആരുടെയൊക്കെ പേരുകളാണ് പുറത്തു വന്നിരിക്കുന്നത് ?…

രാഷ്ട്രീയക്കാര്‍, സെലിബ്രിറ്റികള്‍, ശതകോടീശ്വരന്മാര്‍ തുടങ്ങി സമൂഹത്തിലെ വിവിധ തുറകളിലുള്ളവരുമായി അടുത്ത ബന്ധമുള്ള കോടീശ്വരനായിരുന്നു ജെഫെറി എപ്‌സ്റ്റൈന്‍. ലൈംഗിക  കേസുകളിൽ, പ്രത്യേകിച്ചും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ചൂഷണം ചെയ്ത് കുപ്രസിദ്ധി നേടിയ ആളുകൂടിയാണ് എപ്‌സ്റ്റൈന്‍. ലൈംഗികബന്ധത്തിനായി 14 വയസുകാരിക്ക് പണം വാഗ്ദാനം ചെയ്തതിന് 2005-ല്‍ ഫ്‌ളോറിഡയില്‍ വെച്ചാണ്  എപ്‌സ്റ്റൈന്‍ ആദ്യമായി അറസ്റ്റിലാകുന്നത്. പിന്നീട്  പ്രായപൂര്‍ത്തിയാകാത്ത നിരവധി പെണ്‍കുട്ടികള്‍  എപ്‌സ്റ്റൈനെതിരെ സമാനമായ ആരോപണവുമായി രംഗത്തെത്തി.

കേസില്‍ 13 മാസമാണ് എപ്‌സ്റ്റൈന്‍  ജയിലില്‍ കഴിഞ്ഞത്.

Jeffrey Epstein

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വശീകരിച്ച് എപ്‌സ്റ്റൈന് എത്തിച്ചുകൊടുത്തിരുന്നത് അദ്ദേഹത്തിന്റെ മുൻ കാമുകികൂടിയായിരുന്ന ഗിസ്ലെയ്ൻ മാക്സ്വെലിനെതിരെ ആയിരുന്നു പ്രധാന പരാതിവന്നിരുന്നത്. വെര്‍ജീനിയ ജുഫ്രയ് എന്ന വ്യക്തിയാണ് ഗിസ്ലെയ്ൻ മാക്സ്വെലിനെതിരെ പരാതി നൽകിയത്. 

Jeffrey Epstein

ലോകത്തെ മുഴുവൻ ഞെട്ടിച്ച ജെഫ്രി എപ്‌സ്റ്റൈന്റെ കോടതി രേഖകളിൽ ഇതുവരെ പുറത്തുവന്നിരിക്കുന്നത് 170-ലേറെ പേരുകളാണ്. അതിൽ പ്രമുഖരായ പലരുടെയും പേരുകളും അവർ ചെയ്ത ലൈംഗിക കുറ്റകൃത്യങ്ങളും വിശദീകരിക്കുന്നുണ്ട്. ആ പേരുകളിൽ മുൻ അമേരിക്കൻ പ്രസിഡന്റ ഡൊണാൾഡ് ട്രംപും, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍,  ബ്രിട്ടനിലെ എലിസബേത് രാഞ്ജിയുടെ മകൻ  ആന്‍ഡ്രൂ രാജകുമാരനും,  അന്തരിച്ച പോപ് താരം മൈക്കിള്‍ ജാക്‌സനും വരെയുണ്ടെന്നുള്ളത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.  

പ്രമുഖർ ഉൾപ്പെടെയുള്ളവര്‍ക്കായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും സ്ത്രീകളെയും എപ്‌സ്റ്റൈന്‍ എത്തിച്ചിരുന്നത് യു.എസ്. വെര്‍ജിന്‍ ദ്വീപസമൂഹത്തിലെ ജെഫ്രി എപ്‌സ്റ്റൈന്‍റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന ലിറ്റില്‍ സെയിന്റ് ജെയിംസ് ഐലണ്ടിലായിരുന്നു. ഇവിടെയാണ് ജെഫ്രി പീഡോഫൈല്‍ ഐലന്റ് എന്ന് അനൗദ്യോഗികമായി വിളിക്കുന്ന ഈ ഐലൻഡ് ഐലന്‍ഡ് ഓഫ് സിന്‍, ഓര്‍ഗി ഐലന്‍ഡ്, എപ്‌സ്റ്റൈന്‍ ഐലന്‍ഡ് തുടങ്ങിയ പേരുകളിലും അറിയപ്പെടാറുണ്ട്. ആന്‍ഡ്രൂ രാജകുമാരന്‍ ഈ ദ്വീപ് പലതവണ സന്ദര്‍ശിച്ചിട്ടുണ്ടെന്നും ഇവിടെവെച്ച് അയാള്‍ നിരവധി പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തുവെന്നും ജെഫ്രി എപ്‌സ്റ്റൈന്‍റെ കേസിലെ കോടതി രേഖകളില്‍ പറയുന്നു. 

2001-ല്‍ ലിറ്റില്‍ സെയിന്റ് ജെയിംസ് ഐലന്‍ഡിലെ മാന്‍ഹട്ന്‍ ടൗണ്‍ഹൗസില്‍ വെച്ച് ആന്‍ഡ്രു രാജകുമാരന്‍  തന്റെ സ്വകാര്യഭാഗത്ത് പിടിച്ചതായി  ഇരയായ ഒരു സ്ത്രീ പറഞ്ഞതായി ഇപ്പോള്‍ പുറത്തുവന്ന കോടതി രേഖകകളിൽ പറയുന്നു. ഈ സംഭവം അന്ന് തന്നെ മാധ്യമങ്ങളില്‍ വാര്‍ത്തയാകുകയും ആന്‍ഡ്രൂ രാജകുമാരന്‍ അത്  നിഷേധിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. കോടതി രേഖകളില്‍ 67 തവണയാണ് ആന്‍ഡ്രൂ രാജകുമാരന്റെ പേര് പരാമര്‍ശിക്കുന്നത്.

എപ്‌സ്റ്റൈന്റെ മരണശേഷം ഈ ഐലൻഡ്  2023-ല്‍ ശതകോടീശ്വരനായ സ്റ്റീഫന്‍ ഡെക്കോഫ്  60 ദശലക്ഷം ഡോളറിന് ഏറ്റെടുത്തു റിസോർട്ടുകളാക്കി മാറ്റി. 

പ്രശസ്ത ഭൗതികശാസ്ത്രജ്ഞനായിരുന്ന സ്റ്റീഫന്‍ ഹോക്കിങ്‌സിനെതിരെയും ഗുരുതരമായ ആരോപണമാണ് കോടതിരേഖകളിലുള്ളത്. ഹോക്കിങ്‌ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് രേഖയില്‍ പറയുന്നു. ഹോക്കിങ്‌സിനെതിരായ ഈ ആരോപണം തെറ്റാണെന്ന് തെളിയിക്കാനായി ഇരയാക്കപ്പെട്ട സ്ത്രീയുടെ സുഹൃത്തിന് പണം നല്‍കാന്‍ എപ്‌സ്റ്റൈന്‍ സന്നദ്ധനായിരുന്നുവെന്ന വിവരവും കോടതി രേഖകളിലുണ്ട്.

അതേസമയം, മുന്‍ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ കോടതി രേഖകളില്‍ ലൈംഗികാരോപണം ഇല്ല. ട്രംപും എപ്‌സ്റ്റൈനും പലതവണ ഒരുമിച്ച് സമയം ചെലവഴിച്ചിട്ടുണ്ടെന്നാണ് രേഖകളിലുള്ളത്. ട്രംപ് തെറ്റായ കാര്യങ്ങളൊന്നും ചെയ്തിട്ടില്ലെന്നാണ് രേഖകളിലുള്ളതെന്ന് ചൂണ്ടിക്കാട്ടി ട്രംപ് അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ ആഹ്‌ളാദപ്രകടനവും നടത്തുന്നുണ്ട്. ലൈംഗികപീഡനം ഉള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ നേരിടുന്ന വ്യക്തിയാണ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

TRUMP

50-ലേറെ തവണയാണ് മുന്‍ യു.എസ്. പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ പേര് കോടതി  രേഖകളിൽ പരാമർശിക്കുന്നത്. അമേരിക്കന്‍ മജീഷ്യനായ ഡേവിഡ് കോപ്പര്‍ഫീല്‍ഡിന്റെ പേര് ആറ് തവണയും പരാമർശിക്കുന്നുണ്ട്. ഹാര്‍വാര്‍ഡ് പ്രൊഫസറായ അലന്‍ ഡെര്‍ഷോവിറ്റ്‌സ്, ഹോളിവുഡ് നടി കാമറൂണ്‍ ഡയസ്, ഹോളിവുഡ് നടനും ഓസ്‌കാര്‍ ജേതാവുമായ ലിയെനാര്‍ഡോ ഡി കാപ്രിയോ, ഓസ്‌ട്രേലിയന്‍ നടി കേറ്റ് ബ്‌ലാന്‍ചെറ്റ്, അമേരിക്കന്‍ നടന്‍ കെവിന്‍ സ്‌പേസി, സൂപ്പർമോഡൽ നവോമി  ക്യാംബെൽ തുടങ്ങിയവർ രേഖകളിൽ പരാമർശിക്കുന്ന പ്രമുഖരാണ്. 

JEFFREY LIST

കോടതി രേഖകളില്‍ പേരുള്ളവര്‍ എല്ലാവരും ലൈംഗിക കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുള്ളവരല്ല. എന്നാല്‍ ഇവരില്‍ പലരും ചെയ്ത കാര്യങ്ങള്‍  കേസിലെ രേഖകളില്‍ വിശദീകരിച്ചിട്ടുണ്ട്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം; ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനുവിന് മെഡല്‍ | Mirabai Chanu wins third straight CWG gold

പരീക്ഷാ പരിഷ്‌കരണത്തിന് ഹൈ പവര്‍ ടാസ്‌ക് ഫോഴ്‌സുണ്ടാക്കും’: പുതിയ വിഡിയോയുമായി പ്രധാനമന്ത്രി മോദി | PM Modi shares 1st video after Dharmendra Pradhan’s resignation

സിജെപി സമരത്തിന് തുടക്കം മുതല്‍ പിന്തുണയുമായി ഒപ്പം കൂടി ഇടത് വിദ്യാര്‍ഥി സംഘടനകള്‍ | Left-wing student organizations have stood in support of the CJP protest

‘പ്രധാനമന്ത്രി അർപ്പിച്ച വിശ്വാസത്തിന് നന്ദി’, ചുമതലയേറ്റ് പ്രൾഹാദ് ജോഷിയുടെ പ്രതികരണം | pralhad-joshi-says-much-to-learn-after-taking-charge-of-union-education-ministry

കുറ്റിപ്പുറത്ത് ബസ് കാറിന് മുകളിലേക്ക് മറിഞ്ഞു, രണ്ടായി പിളര്‍ന്നു; ഒരു മരണം, മൂന്നു പേരുടെ നില ഗുരുതരം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies