തിരുവനന്തപുരം: രാജ്യത്തിനകത്തും വിദേശത്തുമായി ഉയര്‍ന്ന ശമ്പളത്തോടെ ജോലി ചെയ്യാനാഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് നൂതന സാധ്യതകളുടെ പുതുലോകം തുറന്നിടുന്ന ഹൃസ്വകാല കോഴ്സുകളുമായി അസാപ്. ലോജിസ്റ്റിക്ക് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, ഓട്ടോടെസ്ക് ബിഐഎം ഫോര്‍ ആര്‍ക്കിടെക്ച്ചര്‍ ഡിസൈന്‍ ഡെവലപ്മെന്റ്, എസന്‍ഷ്യല്‍ ഡിസൈന്‍ വിത്ത് ഓട്ടോഡെസ്ക് ഫ്യൂഷന്‍ 360 തുടങ്ങിയ കോഴ്സുകളാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നൈപുണ്യ വികസന ഏജന്‍സിയായ അസാപ് കേരള നല്കി വരുന്നത്.
സിഐഐ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോജിസ്റ്റിക്സിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ലോജിസ്റ്റിക്ക് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴിസില്‍ പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് ചേരാവുന്നതാണ്. കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്രതിവര്‍ഷം 2 മുതല്‍ 2.5 ലക്ഷം വരെ ശമ്പളം ലഭിക്കും. ഇവര്‍ക്ക് ലോജിസ്റ്റിക് എക്സിക്യൂട്ടീവ്, ജൂനിയര്‍ സപ്ലൈ ചെയിന്‍ അനലിസ്റ്റ്, എക്സ്പോര്‍ട്ട് ഇംപോര്‍ട്ട് എക്സിക്യൂട്ടീവ് തുടങ്ങിയ സ്ഥാനങ്ങളില്‍ ജോലി ചെയ്യാനാവും. 75 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്സിലേക്ക് അപേക്ഷ അയക്കേണ്ട അവസാന തീയതി ജനുവരി 15. ഫീസ് 36,191 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496999659
ആര്‍ക്കിടെക്ച്ചര്‍ മേഖലയില്‍ പ്ലാനിംഗ്, ഡിസൈനിംഗ്, കണ്‍സ്ട്രക്റ്റിംഗ്, ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്മെന്റ് മാനേജ്മെന്റ് തുടങ്ങിയ ജോലികള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ബിരുദ പഠനം നടത്തി വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓട്ടോടെസ്ക് ബിഐഎം ഫോര്‍ ആര്‍ക്കിടെക്ച്ചര്‍ ഡിസൈന്‍ ഡെവലപ്മെന്റ്, എസന്‍ഷ്യല്‍ ഡിസൈന്‍ വിത്ത് ഓട്ടോഡെസ്ക് ഫ്യൂഷന്‍ 360 തുടങ്ങിയ കോഴ്സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ആര്‍ക്കിടെക്ച്ചര്‍ ഡിസൈന്‍ ഡെവലപ്മെന്റ് കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്രതിവര്‍ഷം 6 ലക്ഷം രൂപയും, എസന്‍ഷ്യല്‍ ഡിസൈന്‍ കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്രതിവര്‍ഷം 2 ലക്ഷം രൂപയും ശമ്പളം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 8921296469
എസ് സി/ എസ്ടി, മത്സ്യതൊഴിലാളികള്‍, ട്രാന്‍സ്ജെന്‍ഡര്‍, ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളതോ സിംഗിള്‍- പാരന്റ് മാത്രമുള്ളതോ ആയ കുടുംബങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍, വൈകല്യമുള്ളവര്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 70%വരെ സ്കോളര്‍ഷിപ്പ് ലഭിക്കും. 45 മണിക്കൂറാണ് കോഴ്സിന്റെ ദൈര്‍ഘ്യം. അപേക്ഷകള്‍ അയക്കേണ്ട അവസാന തീയതി ജനുവരി 30. ആര്‍ക്കിടെക്ച്ചര്‍ ഡിസൈന്‍ ഡവലപ്മെന്റ് കോഴ്സിന് 7670 രൂപയും, എസന്‍ഷ്യല്‍ ഡിസൈന്‍ കോഴ്സിന് 4024 രൂപയുമാണ് ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8921296469