ന്യൂഡല്‍ഹി: സൊമാലിയന്‍ തീരത്തുനിന്ന് 15 ഇന്ത്യക്കാരടക്കമുള്ള ലൈബീരിയന്‍ കപ്പല്‍ റാഞ്ചിയവരെ നേരിട്ട് നാവിക സേന. തട്ടിയെടുത്ത കപ്പലിന് ചുറ്റും പറന്ന് നിരീക്ഷണം തുടരുകയാണെന്ന് നാവിക സേന അറിയിച്ചു. യുദ്ധകപ്പലായ ഐഎന്‍എസ് ചെന്നൈ വൈകാതെ തന്നെ ചരക്ക് കപ്പലിന് സമീപത്ത് എത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
ലൈബീരിയന്‍ പതാക ഘടിപ്പിച്ച ‘എംവി ലില നോര്‍ഫോള്‍ക്ക്’ എന്ന ചരക്ക് കപ്പലാണ് ഇന്നലെ വൈകീട്ട് തട്ടിക്കൊണ്ടുപോയത്. ആറംഗ സംഘമാണ് കപ്പല്‍ റാഞ്ചിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. കപ്പലിലുണ്ടായിരുന്ന ജീവനക്കാരുമായി ആശയവിനിമയം നടത്തിയതായും സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിസായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. തട്ടിക്കൊണ്ടു പോയതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
അറബിക്കടലില്‍ അടുത്തിടെയുണ്ടായ ആക്രമണങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ നാവികസേന നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു