മുംബൈ: വിയറ്റ്ജെറ്റിന്റെ കുടുംബത്തിലേക്ക് നൂറ്റി രണ്ടാമത്തെ ഫ്ലൈറ്റായി എ321നിയോ എസിഎഫ് 240 കൂട്ടിച്ചേർക്കപ്പെട്ടു. ഈ വിമാനം കഴിഞ്ഞ ദിവസം ഹോ ചി മിൻ സിറ്റി ടാൺ സൺ നാറ്റ് അന്തർദേശീയ വിമാനത്താവളത്തിലിറങ്ങുകയുണ്ടായി. വിയറ്റ്ജെറ്റ് കഴിഞ്ഞ വർഷം ഇടയ്ക്കിടെ പുതിയ വിമാനങ്ങൾ കൂട്ടിച്ചേർത്തിരുന്നു.
അത്യാധുനിക എയർക്രാഫ്റ്റായ എ321 നിയോ എസിഎഫ് 240 എയർബസ്സിൽ നിന്നാണ് വിയറ്റ്ജെറ്റ് സ്വന്തമാക്കിയത്. വിമാന യാത്ര പരമാവധി സുഖകരമാക്കും വിധം വലിയ സീറ്റും സീറ്റുകൾക്കിടയിൽ ആവശ്യമായ അകലവും സജ്ജമാക്കിയിട്ടുള്ള പരിഷ്കരിച്ച പാസഞ്ചർ ക്യാബിനാണ് ഈ എയർക്രാഫ്റ്റിന്റേത്.
ഇന്ധന ഉപഭോഗം 20 ശതമാനം വരെയും ശബ്ദം 75 ശതമാനം വരെ കുറയ്ക്കാൻ സഹായകമാണ് എ321 നിയോഎയർക്രാഫ്റ്റ്. അന്തരീക്ഷ മലിനീകരണം 50 ശതമാനം വരെയും കുറയ്ക്കും. നേരത്തെയും വിയറ്റ്ജെറ്റ് ഈ എയർക്രാഫ്റ്റ് വാങ്ങിയിട്ടുണ്ട്. പതുപുത്തൻ എ321 നിയോ സ്വന്തമാക്കുന്ന ലോകത്തെ പ്രഥമ എയർലൈൻ എന്ന ഖ്യാതി വിയറ്റ്ജെറ്റിനുണ്ട്.
വിയറ്റ്നാമിലെ വിവിധ കേന്ദ്രങ്ങൾക്ക് പുറമെ ഇന്ത്യ, ആസ്ത്രേലിയ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഇന്തോനേഷ്യ, തായ്ലന്റ്, സിങ്കപ്പൂർ, തായ്വാൻ എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തി വരുന്ന വിയറ്റ്ജെറ്റ്, ഉടനെ തന്നെ പുതിയ എയർക്രാഫ്റ്റ് ഉപയോഗിച്ചു തുടങ്ങും. ഒരു ദശകത്തിലേറെയായി എയർലൈൻ മേഖലയിൽ പ്രവർത്തിക്കുന്ന വിയറ്റ്ജെറ്റ് നിലവിൽ 120 കേന്ദ്രങ്ങളിലേക്കായി ദിനംപ്രതി 450 സർവീകളാണ് നടത്തിവരുന്നത്.