ഇന്ന് മുഖ്യമന്ത്രിയോട് പലര്‍ക്കും അസൂയ കൂടുകയാണെന്ന് മന്ത്രി സജി ചെറിയാന്‍. നടക്കാതെ പോയ നിരവധി പദ്ധതികള്‍ അദ്ദേഹം പ്രാവര്‍ത്തികമാക്കുന്നു. അപ്പോഴാണ്, ചിലര്‍ അദ്ദേഹം വണ്ടിയിടിച്ച് മരിക്കുമെന്ന് പറയുന്നു. ചിലര്‍ ബോംബ് വെക്കണമെന്ന് പറയുന്നു. വെള്ളമൊഴിച്ച് പ്രാകുന്നു, വിളക്കു കത്തിച്ച് പ്രാകുന്നു. ഇതിനായി എത്ര മറിയക്കുട്ടിമാരെയാണ് ഇതിനായി രംഗത്തിറക്കിയിരിക്കുന്നത്. അവരെയൊക്കെ ഉപയോഗപ്പെടുത്തുകയാണിന്ന്. ഞാനൊന്നും പറയുന്നില്ല. ഒന്നും പറയാൻ പറ്റാത്ത കാലമാണിതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.