അബഹ: ഖമീസ് മുശൈത്ത് ടൗൺ കെ.എം.സി.സി സംഘടിപ്പിച്ച വിന്റർ സോക്കർ സെവൻസ് വിജയഘോഷത്തിന്റെ ഭാഗമായി ‘ഗോൾ ഗാല 2023’ പ്രോഗ്രാം സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളുമടക്കം ഖമീസിലെ രാഷ്ട്രീയ, സാംസ്കാരിക, മാധ്യമരംഗത്തുള്ളവരും മറ്റുള്ളവരും അടക്കം നിരവധി പേർ പങ്കെടുത്ത പരിപാടി ബഷീർ മൂന്നിയൂർ ഉദ്ഘാടനം ചെയ്തു. ജലീൽ കാവനൂർ, അലി സി. പൊന്നാനി, നജീബ് തുവ്വൂർ, ഉമർ ചെന്നാരിയിൽ, ഹാഫിസ് രാമനാട്ടുകര, ഉസ്മാൻ കിളിയമണ്ണിൽ, റസാഖ് കിണാശ്ശേരി, മുസ്തഫ സഫയർ, ബാബു ഷമിം, ഷംസു താജ് തുടങ്ങിയവർ സംസാരിച്ചു.
റഹ്മാൻ മഞ്ചേരി, മിസ്ഫർ മുണ്ടുപറമ്പ്, മുസ്തഫ മാളിക്കുന്ന്, അഷ്റഫ് ഡി.എച്ച്.എൽ എന്നിവർ നേതൃത്വം നൽകി. കൂപ്പൺ നറുക്കെടുപ്പിൽ വിജയികളായവർക്ക് സ്കൂട്ടി, ലാപ്ടോപ്പ്, മൊബൈൽ ഫോൺ, മറ്റ് പ്രോത്സാഹന സമ്മാനങ്ങൾ എന്നിവ ചടങ്ങിൽ കൈമാറി. കുട്ടികളുടെ കലാപരിപാടികൾ, സ്പോൺസർമാരെ ആദരിക്കൽ തുടങ്ങിയ പരിപാടിയും ഇതോടനുബന്ധിച്ച് നടന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















