ജിദ്ദ: കോണ്ഗ്രസിെൻറ 139ാം ജന്മദിനം ജിദ്ദയിലെ ഒ.ഐ.സി.സി പ്രവർത്തകർ കേക്ക് മുറിച്ച് ആഘോഷിച്ചു. എ.ഐ.സി.സി പ്രഖ്യാപിച്ച ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടമായ ഭാരത് ന്യായ് യാത്ര ഏറെ പ്രസക്തമാണെന്നും ഭാരതത്തിലെ ബഹുഭൂരിപക്ഷം വരുന്ന ജനാധിപത്യ മതേതതര വാദികൾ ഏറെ പ്രതീക്ഷയോടെ രാഹുൽ ഗാന്ധിയുടെ ഈ ഉദ്യമത്തെ നോക്കികാണുന്നതായും ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
റീജനൽ കമ്മിറ്റി പ്രസിഡൻറ് കെ.ടി.എ. മുനീർ, പ്രവാസി സേവന കേന്ദ്ര കൺവീനർ അലി തേക്ക്തോട്, ജനറൽ സെക്രട്ടറിമാരായ സാക്കിർ ഹുസൈൻ എടവണ്ണ, നൗഷാദ് അടൂർ, നാഷനൽ കമ്മിറ്റി സെക്രട്ടറി നാസിമുദ്ദീൻ മണനാക്ക്, തൃശൂർ ജില്ല പ്രസിഡൻറ് അഷ്റഫ് വടക്കേക്കാട്, കോഴിക്കോട് ജില്ല പ്രസിഡൻറ് നാസർ കോഴിത്തൊടി, ബഷീർ പരുത്തിക്കുന്നൻ, സിദ്ദീഖ് ചോക്കാട്, സുബ്ഹാൻ വണ്ടൂർ, പ്രിൻസാദ് കോഴിക്കോട്, ഷിനോയ് ദാമോദരൻ കടലുണ്ടി, അമീർ പരപ്പനങ്ങാടി തുടങ്ങിയവർ നേതൃത്വം നൽകി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു