തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് പരിഷ്കരിക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഈ ആഴ്ച മുതല്‍ ഡ്രൈവിങ് ടെസ്റ്റ് കര്‍ശനമാക്കുമെന്നും അനുവദിക്കുന്ന ലൈസൻസുകളുടെ എണ്ണം കുറക്കുമെന്നും അദ്ദേഹം പറഞ്ഞു.ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത് കൊണ്ട് കാര്യമില്ലെന്നും വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി വീണ്ടും ലൈസൻസ് എടുക്കുന്ന പ്രവണതയുണ്ടെന്നും മന്ത്രി പറഞ്ഞു.
ലൈസൻസ് കൊടുക്കുന്ന നടപടി കര്‍ശനമാക്കും. ദിവസവും അഞ്ഞൂറ് ലൈസൻസ് കൊടുത്ത് ഗിന്നസ് ബുക്കില്‍ കേറാൻ ആഗ്രഹിക്കുന്നില്ല. ലൈസൻസ് എന്ന് പറഞ്ഞാല്‍ ലൈസൻസ് ആയിരിക്കണം. എച്ച് മാത്രമെടുത്തിട്ട് കാര്യമില്ല. വണ്ടി റിവേഴ്സ് എടുക്കണം. പാര്‍ക്ക് ചെയ്യണം, റിവേഴ്സ് എടുത്ത് പാര്‍ക്ക് ചെയ്ത് കാണിക്കണമെന്നും മന്ത്രി പറഞ്ഞു. താൻ ഗള്‍ഫില്‍ പോയി ലൈസൻസ് എടുത്തപ്പോള്‍ ഇതെല്ലാം ചെയ്തിട്ടാണ് ലൈസൻസ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
Read more : യുപിഐ ഇടപാടുകള്‍ക്ക് അധിക ചാര്‍ജ് ഈടാക്കും:എൻപിസിഐ മേധാവി
ടെസ്റ്റ് നടത്തുന്ന വാഹനങ്ങളില്‍ ക്യാമറ സ്ഥാപിക്കും. അതിനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ത്രീകളോട് മോശമായി ഉദ്യോഗസ്ഥര്‍ പെരുമാറുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. വ്യാപകമായി ലൈസൻസ് കൊടുക്കുന്നവര്‍ ആ സ്ഥാനത്തുണ്ടാകില്ല. തെറ്റുവരുത്തിയാല്‍ ലൈസൻസ് കിട്ടില്ല. കേരളത്തിലെ ലൈസൻസിന് അന്തസുണ്ടാകും. ഇത് മനുഷ്യജീവന്റെ പ്രശ്നമാണ്. പലര്‍ക്കും ലൈസൻസുണ്ട്. പക്ഷേ ജീവിതത്തില്‍ ഓടിക്കാൻ അറിയില്ല. പലര്‍ക്കും പാര്‍ക്ക് ചെയ്യാൻ അറിയില്ല. എല്ലാ കാര്യങ്ങളിലും വിജയിച്ചാല്‍ മാത്രമേ ലൈസൻസ് അനുവദിക്കൂവെന്നും ലൈസൻസ് നേരിട്ട് കൊടുക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു