ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ ഗസ്സയിൽ അഞ്ചുവയസുകാരൻ ഉൾപ്പടെ 14 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഖാൻ യൂനിസിലെ വീടുകൾക്ക് നേരെ നടത്തിയ ഭീകരാക്രമണത്തിലാണ് കുട്ടികളും സ്ത്രീകളുമുൾപ്പടെ 14 പേർക്ക് ജീവൻ നഷട്മായത്. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
അൽ മവാസിയിലെ അഭയാർഥി കേന്ദ്രങ്ങൾക്ക് നേരെ രാത്രിയിലും ഇസ്രായേൽ ബോംബിങ്ങ് തുടരുകയാണ്. നിരന്തരമായ ബോംബിങ്ങിൽ കെട്ടിടാവശിഷ്ടങ്ങൾ തെറിച്ചുവീണ് ടെന്റുകൾക്കുള്ളിൽ താമസിച്ചിരുന്ന നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഖാൻ യൂനിസിലും സെൻട്രൽഗസ്സയിലും കൂടുതൽ ആളുകൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ഡയർ അൽ-ബലാഹിലും കനത്തവെടിവെപ്പുകൾ നടക്കുകയാണ്.
ഖാൻ യൂനിസിൽ നിരവധി കെട്ടിടങ്ങൾ തകർന്നു. അൽ- അമൽ ആശുപത്രി കെട്ടിടങ്ങൾക്കും കേടുപാടുകൾ ഉണ്ടായതായി റിപ്പോർട്ടുകൾ ഉണ്ട്. മോർച്ചറിയിൽ കൂട്ടിയിട്ട ഫലസ്തീനികളുടെ മൃതദേഹങ്ങൾക്കരികിലിരുന്ന് ബന്ധുക്കൾ വിലപിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നു
READ ALSO….മണിപ്പൂർ വെടിവെപ്പ്: അന്വേഷണത്തിന് പ്രത്യേക സംഘം
അതെ സമയം, ഇസ്രായേൽ തടവിലാക്കിയ നൂറുകണക്കിന് ഫലസ്തീനികളുടെ അവസ്ഥ ഇസ്രായേൽ പുറത്തുവിടണമെന്ന് ഹ്യൂമൻ റൈറ്റ്‌സ് മോണിറ്റർ ആവശ്യപ്പെട്ടു. ഒക്ടോബർ ഏഴ് മുതൽ തുടരുന്ന ഇസ്രായേലിന്റെ ഭീകരാക്രമണത്തിൽ 22,313 ഫലസ്‍തീനികൾ കൊല്ലപ്പെട്ടു. 57,296 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 1139 ഇസ്രായേലിയരും കൊല്ലപ്പെട്ടിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു