സൂർ: അറബ് ടൂറിസത്തിന്റെ തലസ്ഥാനമായി തെരഞ്ഞെടുക്കപെട്ട സൂറിൽ ടൂറിസ വികസനവുമായി ബന്ധപ്പെട്ടു നിരവധി പരിപാടികൾ സൂറിലും പരിസര പ്രദേശങ്ങളിലും പുരോഗമിക്കുന്നു.
ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഒമാനിലെ പ്രമുഖരായ 150ഓളം മാധ്യമപ്രവർത്തകർ സൂറിലെ അൽ ഹരീബ് ഗാർഡനിൽ ഒത്തുചേർന്നു. പത്രപ്രവർത്തകർ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ എന്നീ മേഖലകളിലെ വിദഗ്ദന്മാരുടെ വിവിധ പാനലുകളായുള്ള ചർച്ചയിൽ ഒമാനിലെ സാമൂഹ്യ സാമ്പത്തിക സാംസ്കാരിക മേഖലയിലെ ടൂറിസം സാധ്യതകളെ കുറിച്ച് വിശദമായ ചർച്ചകളാണ് സെമിനാറിൽ നടന്നത്.
അറബ് ടൂറിസത്തിന്റെ തലസ്ഥാനമായി തെരഞ്ഞെടുക്കപെട്ട സൂറിലെ സാംസ്കാരിക പൈതൃകങ്ങൾ, യൂനസ്കോ പട്ടികയിൽ ഇടം പിടിച്ച ഖൽഹാത്ത് ഉൾപ്പെടെയുള്ള മേഖലകളിലെ ആവശ്യമായ അനുബന്ധ സൗകര്യങ്ങളും സാധ്യതകളും യോഗം വിശദമായി ചർച്ച ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു