അ​റ​ബ്​ ടൂ​റി​സ​ത്തി​ന്‍റെ ത​ല​സ്ഥാ​നം; സൂ​റി​ൽ മാ​ധ്യ​മ സെ​മി​നാ​ർ ന​ട​ന്നു

സൂ​ർ: അ​റ​ബ് ടൂ​റി​സ​ത്തി​ന്റെ ത​ല​സ്ഥാ​ന​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പെ​ട്ട സൂ​റി​ൽ ടൂ​റി​സ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു നി​ര​വ​ധി പ​രി​പാ​ടി​ക​ൾ സൂ​റി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും പു​രോ​ഗ​മി​ക്കു​ന്നു.

ഇ​തി​ന്റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ദി​വ​സം ഒ​മാ​നി​ലെ പ്ര​മു​ഖ​രാ​യ 150ഓ​ളം മാ​ധ്യ​മപ്ര​വ​ർ​ത്ത​ക​ർ സൂ​റി​ലെ അ​ൽ ഹ​രീ​ബ് ഗാ​ർ​ഡ​നി​ൽ ഒ​ത്തു​ചേ​ർ​ന്നു. പ​ത്ര​പ്ര​വ​ർ​ത്ത​ക​ർ, സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​ർ എ​ന്നീ മേ​ഖ​ല​ക​ളി​ലെ വി​ദ​ഗ്ദ​ന്മാ​രു​ടെ വി​വി​ധ പാ​ന​ലു​ക​ളാ​യു​ള്ള ച​ർ​ച്ച​യി​ൽ ഒ​മാ​നി​ലെ സാ​മൂ​ഹ്യ സാ​മ്പ​ത്തി​ക സാം​സ്കാ​രി​ക മേ​ഖ​ല​യി​ലെ ടൂ​റി​സം സാ​ധ്യ​ത​ക​ളെ കു​റി​ച്ച് വി​ശ​ദ​മാ​യ ച​ർ​ച്ച​ക​ളാ​ണ് സെ​മി​നാ​റി​ൽ ന​ട​ന്ന​ത്.

അ​റ​ബ് ടൂ​റി​സ​ത്തി​ന്റെ ത​ല​സ്ഥാ​ന​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പെ​ട്ട സൂ​റി​ലെ സാം​സ്‌​കാ​രി​ക പൈ​തൃ​ക​ങ്ങ​ൾ, യൂ​ന​സ്‌​കോ പ​ട്ടി​ക​യി​ൽ ഇ​ടം പി​ടി​ച്ച ഖ​ൽ​ഹാ​ത്ത് ഉ​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ളി​ലെ ആ​വ​ശ്യ​മാ​യ അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും സാ​ധ്യ​ത​ക​ളും യോ​ഗം വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്തു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു