തൃശൂർ: തൃശൂര്‍ ലോക്‌സഭ സീറ്റ് കണ്ട് ആരും പനിക്കേണ്ടെന്ന് റവന്യൂ മന്ത്രി കെ. രാജൻ. തൃശൂര്‍ പൂരത്തെ പോലും രാഷ്ട്രീയവല്‍ക്കരിക്കാനാണ് പ്രധാനമന്ത്രിയുടെ ആളുകള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇടതുപക്ഷത്തേയും കോണ്‍ഗ്രസിനേയും രൂക്ഷമയ ഭാഷയില്‍ വിമര്‍ശിച്ച പ്രധാനമന്ത്രി അഴിമതിയിലും സ്വജന പക്ഷപാതിത്വത്തിലും കോണ്‍ഗ്രസ്, ഇടതു മുന്നണികള്‍ ഒരുമിച്ചാണെന്നും കുറ്റപ്പെടുത്തി.
വനിതാ സംവരണ ബില്‍ പാസാക്കിയതോടെ മോദി ഗ്യാരൻറി പുലര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി തൃശൂരില്‍ സംഘടിപ്പിച്ച മഹിളാ മോര്‍ച്ചാ സംഗമവേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘മോദി സര്‍ക്കാര്‍ മുത്തലാഖ് ഒഴിവാക്കി. അഴിമതിയിലും സ്വജനപക്ഷപാതിത്വത്തിലും കോണ്‍ഗ്രസ്, ഇടതു മുന്നണികള്‍ ഒരുമിച്ചാണ്. കേരളത്തില്‍ ‘ഇൻഡ്യ’ മുന്നണിയെ ബി.ജെ.പി പരാജയപ്പെടുത്തും. കോണ്‍ഗ്രസ്, ഇടത് മുന്നണികള്‍ ജനങ്ങളോട് വഞ്ചനയുടെ രാഷ്ട്രീയമാണ് കാണിക്കുന്നത്. മോദി വിരോധം കാരണം കേന്ദ്ര പദ്ധതികള്‍ക്ക് കേരള സര്‍ക്കാര്‍ തടസമുണ്ടാക്കുകയാണ്’. പ്രധാനമന്ത്രി പറഞ്ഞു.
Read more : ഗുജറാത്തില്‍ പീഡനശ്രമത്തെ തുടർന്ന് ഓടുന്ന ട്രക്കില്‍നിന്ന് എടുത്തുചാടി ആറ് പെണ്‍കുട്ടികള്‍
സ്വര്‍ണ്ണക്കടത്ത് ആരുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് നടന്നതെന്ന് എല്ലാവര്‍ക്കുമറിയാം. കേന്ദ്രം തരുന്ന പണത്തിന് കണക്ക് വേണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കരുതുന്നത്. ‘ഇൻഡ്യ’ മുന്നണി വിശ്വാസങ്ങളെ വ്രണപ്പെടുത്തുകയാണ്. ശബരിമലയിലെ കുത്തഴിഞ്ഞ സ്ഥിതി വിശ്വാസികള്‍ക്ക് വേദനയുണ്ടാക്കുന്നുണ്ട്. തൃശൂര്‍ പൂരത്തിൻറെ പേരില്‍ നടക്കുന്ന വിവാദം നിര്‍ഭാഗ്യകരമാണ്’. ക്രിസ്തുമസ് വിരുന്നില്‍ പങ്കെടുത്തതിന് ക്രൈസ്തവ സഭാധ്യക്ഷന്മാര്‍ക്ക് നന്ദിയുണ്ടെന്നും മോദി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു