ന്യൂഡല്‍ഹി: ജയിലില്‍ ജാതി വിവേചനം നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനും കേരളം ഉള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങള്‍ക്കും നോട്ടീസയച്ചു. കേരളത്തിനു പുറമേ തമിഴ്നാട്, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ഒഡീഷ, പഞ്ചാബ്, തെലങ്കാന, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, ബംഗാള്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങള്‍ക്കാണു നോട്ടീസ് നല്‍കിയിരിക്കുന്നത്.
ജയിലിനകത്തു ജാതിവിവേചനം നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി മാധ്യമപ്രവര്‍ത്തക സുകന്യ സാന്തയാണ് ഹര്‍ജി നല്‍കിയത്. ജാതിയുടെ അടിസ്ഥാനത്തിലാണ് ജോലികള്‍ നല്‍കുന്നതെന്നും പട്ടിക വര്‍ഗത്തിലുള്ളവരെക്കൊണ്ടു മാത്രമാണ് ശുചിമുറി വൃത്തിയാക്കിക്കുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ ഇത്തരം വ്യവസ്ഥകള്‍ ജയില്‍ ചട്ടത്തില്‍ നിന്നു എടുത്തുമാറ്റണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്,ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, മനോജ് മിശ്ര എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്. വിഷയത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് കൂടുതല്‍ വിശദാംശങ്ങള്‍ക്കായി കോടതിയെ സഹായിക്കണമെന്ന് സോളിറ്റര്‍ ജമറല്‍ തുഷാര്‍ മേത്തയോടു നിര്‍ദേശിക്കുകയും ചെയ്തു. എല്ലാ സംസ്ഥാനങ്ങളിലെയും ജയില്‍ ചട്ടങ്ങള്‍ പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു