അമേരിക്കയുടെ മൊത്തം പൊതു കടം ആദ്യമായി 34 ട്രില്യൺ ഡോളറെന്ന് യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റ് റിപ്പോർട്ട് ചെയ്തായി റോയിട്ടേഴ്സ് റിപ്പോർട്ട്. രാജ്യത്തിൻ്റെ പൊതുകടം കുത്തനെ കുതിച്ചത്
കോൺഗ്രസ് അംഗങ്ങൾക്കിടയിൽ കടുത്ത വാഗ്വാദങ്ങൾക്ക് വഴിവയ്ക്കും.
മൊത്തം പൊതുകടം 33.911 ഡോളറിൽ നിന്ന് 34.001 ട്രില്യൺ ഡോളറായി ഉയർന്നതായി ഡെയ്‌ലി ട്രഷറി പ്രസ്താവന കാണിക്കുന്നു. നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഫെഡറൽ കടത്തിന്റെ പരിധി 33.794 ട്രില്യൺ ഡോളർ. പക്ഷേയിത് 33.89 ട്രില്യൺ ഡോളറായി ഉയർന്നു. ട്രഷറി ബില്ലുകളുടെയും സീറോ കൂപ്പൺ ബോണ്ടു (സീറോ-കൂപ്പൺ ബോണ്ട് പലിശ കൊടുക്കുന്നില്ല. ഇവ കിഴിവുകളിൽ വ്യാപാരം ചെയ്യുന്നു
കാലാവധി പൂർത്തിയാകുമ്പോൾ പൂർണ്ണമായ മുഖവില ലാഭം വാഗ്ദാനം ചെയ്യുന്നു) കളുടെയും ഡിസ്കൗണ്ട്. ഫെഡറൽ ഫിനാൻസിങ് ബാങ്ക് നൽകുന്ന കടം. സർക്കാർ ഉറപ്പിൽ ഏജൻസികൾക്ക് ലഭ്യമായ കടം ഇതൊന്നുമുൾപ്പെടുത്താതെയുള്ളതാണ് പൊതുകടം. സെപ്തംബറിൽ ഫെഡറൽ കമ്മി വർദ്ധിച്ച് കടം 33 ട്രില്യൺ ഡോളറിലെത്തിയതിന് തൊട്ടുപിന്നാലെയാണ് ഇപ്പോൾ പൊതുകടം കുതിച്ചുയർന്നതായുള്ള കണക്ക് വരുന്നത്.
2024 സാമ്പത്തിക വർഷത്തെ വിവേചനാധികാര ചെലവുകൾ ജൂണിൽ അംഗീകരിച്ച പരിധിയിൽ കുറയ്‌ക്കണമെന്ന ആവശ്യം റിപ്പബ്ലിക്കൻ അംഗങ്ങൾ ഇതിനകം ഉന്നയിച്ചിട്ടുണ്ട്. സെപ്തംബർ വരെയുള്ള സർക്കാർ ചെലവുകൾ തിട്ടപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ജനുവരി 19നും ഫെബ്രുവരി രണ്ടിനും കോൺഗ്രസ് സമ്മേളിക്കുകയാണ്.
യുക്രെയ്‌നിനും ഇസ്രായേലിനും അടിയന്തര സഹായം അനുവദിയ്ക്കുക്കുന്നതിൽ നിയമനിർമ്മാതാക്കൾ തീരുമാനം കൈകൊള്ളേണ്ടിയിരിക്കുന്നു. സമ്മേളനത്തിൽ ഒരുപക്ഷേ യുഎസ് അതിർത്തി സുരക്ഷാ വ്യവസ്ഥകളും ചർച്ചക്ക് വന്നേക്കാം.
2024-ലെ ഒരു ഡസൻ സാമ്പത്തിക ചെലവ് ബില്ലുകൾ അംഗീകരിക്കപ്പെടേണ്ടതുണ്ട്. അത് പരാജയപ്പെടുന്നുവെങ്കിൽ ഡമോക്രാറ്റ് നേതൃ ബൈഡൻ ഭരണകൂടത്തിന് തിരിച്ചടിയാകും. നവംബറിലെ പ്രസിഡന്റ് – കോൺഗ്രസ് തെരഞ്ഞെടുപ്പുകളിലേക്ക് ഏറെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ ധനകാര്യ ബില്ലുകളെപ്രതി ഒത്തുതീർപ്പിലെത്തുന്നത് ഒട്ടുമേ എളുപ്പമാകില്ല.
34 ട്രില്യൺ ഡോളറിന്റെ ഫെഡറൽ കടബാധ്യതയെ “യഥാർത്ഥ നിരാശാജനകമായ നേട്ട” മെന്നാണ് ഉത്തരവാദിത്ത ഫെഡറൽ ബജറ്റ് കമ്മിറ്റി പ്രസിഡന്റ് മായ മക്ഗിനിയസ് വിശേഷിപ്പിച്ചത്. സൂക്ഷ്മതയാർന്ന സാമ്പത്തിക നയരൂപീകരണത്തിൽ രാഷ്ട്രീയ നേതാക്കളുടെ വിമുഖതയാണ് രാജ്യം പൊതുകടത്തിലേക്ക് കൂപ്പുകുത്തുന്നതിന് കാരണമായത് – മക്ഗിനിയസ് അഭിപ്രായപ്പെട്ടു.
നികുതി വർദ്ധിപ്പിച്ച് ചെലവ് കുറയ്ക്കുക. അല്ലെങ്കിൽ ഒരു ധനകമ്മി കമ്മീഷൻ സൃഷ്ടിക്കുക. ഇത്തരത്തിലുള്ള നടപടികളിലൂടെ കടമെടുപ്പ് കുറയ്ക്കുന്നതിന് നയരൂപകർത്താക്കൾ തുടർനടപടികൾ സ്വീകരിക്കുമെന്ന നിർദ്ദേശമാണ് ധനകാര്യ വിദ്ഗ്ദ്ധർ മുന്നോട്ടുവയ്ക്കുന്നത്.
കോർപ്പറേറ്റുകൾക്കും സമ്പന്ന അമേരിക്കക്കാർക്കും പ്രയോജനം ചെയ്യുന്ന റിപ്പബ്ലിക്കൻ കക്ഷികൾ 2017-ൽ പാസാക്കിയ നികുതി ഇളവുകൾ കടം ഏറുന്നതിന് കാരണമായെന്നാണ് വൈറ്റ് ഹൗസ് വക്താവ് മൈക്കൽ കികുകാവയുടെ വിശദീകരണം.
സാമൂഹിക സുരക്ഷ, ആരോഗ്യ സംരക്ഷണം, ചികിത്സാ ധനസഹായം എന്നിവ വെട്ടിക്കുറച്ചപ്പോൾ സമ്പന്നർക്ക് മൂന്നു ട്രില്യൺ ഡോളറിലധികം ആനുകൂല്യങ്ങൾ നൽകിക്കൊണ്ടുള്ള റിപ്പബ്ലിക്കൻ അംഗങ്ങളാണ് സമ്പദ് വ്യവസ്ഥ പൊതു കടത്തിൽ മുങ്ങുന്നതിന് കാരണമായതെന്ന് കികുകാവ വ്യക്തമാക്കി.
വൻകിട കോർപ്പറേറ്റുകൾക്കും സമ്പന്ന അമേരിക്കക്കാർക്കുമുള്ള നികുതി വർദ്ധിപ്പിച്ചും മരുന്നു ചെലവ് വെട്ടിക്കുറച്ചും എണ്ണക്കമ്പനികൾക്കുള്ള നികുതിയിളവുകളിലൂടെയും 10 വർഷത്തിനുള്ളിൽ യുഎസ് കമ്മി 2.5 ട്രില്യൺ ഡോളർ കുറയ്ക്കാൻ ബൈഡൻ ഭരണകൂടം പദ്ധതിയിടുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.