മസ്കത്ത്: ദിവാനിലെ റോയൽ കോർട്ടിലെ സുൽത്താൻ ഖാബൂസ് ഹയർ സെന്റർ ഫോർ കൾച്ചർ ആൻഡ് സയൻസിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഒമാൻ സെന്റർ ഫോർ ട്രഡീഷണൽ മ്യൂസികിന്റെ 2023ലെ പരിപാടികൾക്ക് വിജയകരമായി തിരശ്ശീല വീണു. സമാപന പരിപാടിയിൽ ഒമാനി ആലാപനത്തിന്റെ വിവിധ വശങ്ങൾ പ്രദർശിപ്പിക്കുന്ന കവിതാ സമ്മേളനവും നടന്നു.
പ്രശസ്ത കവി ഖമീസ് ബിൻ ജുമാ അൽ മുവൈത്തി ‘അൽ റസ’ കവിതകളുടെ സമാഹാരവുമായി സെഷനു നേതൃത്വം നൽകി. ഹമൂദ് ബിൻ അലി അൽ റവാഹി, അബ്ദുല്ല ബിൻ അമീർ അൽ ഗുനൈമി തുടങ്ങിയവർ വിവിധ കവിതകൾ അവതരിപ്പിച്ചു. ഒമാനി പരമ്പരാഗത സംഗീതത്തെക്കുറിച്ചുള്ള ചർച്ചയും നടന്നു. പങ്കെടുത്ത കവികൾക്കും ഗവേഷകർക്കും ഒമാൻ സെന്റർ ഫോർ ട്രഡീഷണൽ മ്യൂസിക് ഡയറക്ടർ നന്ദി പറഞ്ഞു. ഒമാനി പരമ്പരാഗത സംഗീത കലകളിൽ താൽപര്യമുള്ളവരും ക്ഷണിതാക്കളും ചടങ്ങിൽ പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു