ഒ​മാ​ൻ സെ​ന്റ​ർ ഫോ​ർ ട്ര​ഡീ​ഷ​ണ​ൽ മ്യൂ​സി​ക്; പ​രി​പാ​ടി​ക​ൾ​ക്ക്​ തി​ര​ശ്ശീ​ല വീ​ണു

മ​സ്‌​ക​ത്ത്​: ദി​വാ​നി​ലെ റോ​യ​ൽ കോ​ർ​ട്ടി​ലെ സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ഹ​യ​ർ സെ​ന്റ​ർ ഫോ​ർ ക​ൾ​ച്ച​ർ ആ​ൻ​ഡ് സ​യ​ൻ​സി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​മാ​ൻ സെ​ന്റ​ർ ഫോ​ർ ട്ര​ഡീ​ഷ​ണ​ൽ മ്യൂ​സി​കി​ന്‍റെ 2023ലെ ​പ​രി​പാ​ടി​ക​ൾ​ക്ക്​ വി​ജ​യ​ക​ര​മാ​യി തി​ര​ശ്ശീ​ല വീ​ണു. സ​മാ​പ​ന പ​രി​പാ​ടി​യി​ൽ ഒ​മാ​നി ആ​ലാ​പ​ന​ത്തി​ന്റെ വി​വി​ധ വ​ശ​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന ക​വി​താ സ​മ്മേ​ള​ന​വും ന​ട​ന്നു.

പ്ര​ശ​സ്ത ക​വി ഖ​മീ​സ് ബി​ൻ ജു​മാ അ​ൽ മു​വൈ​ത്തി ‘അ​ൽ റ​സ’ ക​വി​ത​ക​ളു​ടെ സ​മാ​ഹാ​ര​വു​മാ​യി സെ​ഷ​നു നേ​തൃ​ത്വം ന​ൽ​കി. ഹ​മൂ​ദ് ബി​ൻ അ​ലി അ​ൽ റ​വാ​ഹി, അ​ബ്ദു​ല്ല ബി​ൻ അ​മീ​ർ അ​ൽ ഗു​നൈ​മി തു​ട​ങ്ങി​യ​വ​ർ വി​വി​ധ ക​വി​ത​ക​ൾ അ​വ​ത​രി​പ്പി​ച്ചു. ഒ​മാ​നി പ​ര​മ്പ​രാ​ഗ​ത സം​ഗീ​ത​ത്തെ​ക്കുറി​ച്ചു​ള്ള ച​ർ​ച്ച​യും ന​ട​ന്നു. പ​ങ്കെ​ടു​ത്ത ക​വി​ക​ൾ​ക്കും ഗ​വേ​ഷ​ക​ർ​ക്കും ഒ​മാ​ൻ സെ​ന്റ​ർ ഫോ​ർ ട്ര​ഡീ​ഷ​ണ​ൽ മ്യൂ​സി​ക് ഡ​യ​റ​ക്ട​ർ ന​ന്ദി പ​റ​ഞ്ഞു. ഒ​മാ​നി പ​ര​മ്പ​രാ​ഗ​ത സം​ഗീ​ത ക​ല​ക​ളി​ൽ താ​ൽ​പ​ര്യ​മു​ള്ള​വ​രും ക്ഷ​ണി​താ​ക്ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു