ദമ്മാം: ലുലു ഹൈപ്പർമാർക്കറ്റ് അൽഖോബാർ ശാഖയിൽ ബി.ബി.ക്യു ഇവൻറും ഇയർ എൻഡ് സെലിബ്രേഷനും സംഘടിപ്പിച്ചു. കലയും വിനോദവും സമന്വയിച്ച പരിപാടിയിൽ പങ്കെടുക്കാൻ ആയിരങ്ങൾ എത്തിച്ചേർന്നു. രണ്ടുദിനം നീണ്ട ആഘോഷങ്ങൾ സ്വദേശികളെയും വിദേശികളെയും ആകർഷിച്ചു. കിഴക്കൻ പ്രവിശ്യ റീജനൽ ഡയറക്ടർ മോയിസ് നൂറുദ്ദീൻ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. റീജനൽ മാനേജർ സലാം സുലൈമാൻ, അൽഅലാലി ഗ്രൂപ് സെയിൽസ് മാനേജർ അലാ റാദി, ലുലു അഡ്മിനിസ്ട്രേറ്റിവ് മാനേജർ സൈദ് അൽ സുബൈഹി, ഷെഫ് ഉസാമ, ലുലു അരാംകോ കമീഷനറി മാനേജർ ഹുസൈൻ യൂസഫ് എന്നിവർ മുഖ്യാതിഥികളായി.
ബാർബിക്യു പാചക മത്സരത്തിൽ അമൽ അൽ ബുഷാരി, ലൈല, റൂഹ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വിവിധ രാജ്യക്കാരായ 160ൽ പരം അപേക്ഷകരിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട 40 പേരാണ് മത്സരത്തിൽ മാറ്റുരച്ചത്. ഹഫർ അൽബാത്വനിൽ നിന്നുള്ള മദല്ല നേതൃത്വം നൽകിയ കവാകിബ് അൽമറ ഗ്രൂപ്പിന്റെ കിഡ്സ് ആക്ടിവിറ്റിയും കാർട്ടൂൺ കഥാപാത്രങ്ങളുടെ അവതരണവും കുട്ടികളടക്കമുള്ള കാണികൾക്ക് കളിചിരിയുടെ ലോകം സമ്മാനിച്ചു.
പ്രമുഖ പിയാനോ ആർട്ടിസ്റ്റ് അലി സമീറിന്റെയും ഊദ് -ഡ്രം കലാകാരൻ മുൻദറിന്റെയും സംഗീതത്തിൽ ലയിച്ച് ചേർന്ന സദസ്സിനെ സൗദിയുടെ പരമ്പരാഗതമായ ‘അർദ’യിൽ താളമേളങ്ങൾ ഒരുക്കി ഖോബാർ ഷെമലിയ ട്രൂപ്പ് ആദ്യ ദിനത്തെ സമ്പന്നമാക്കി. ഫിലിപ്പിനോ കലാകാരന്മാരുടെ കൂട്ടായ്മയായ സാക്ടോ ബാൻഡും പ്രശസ്ത പിന്നണി ഗായിക സുമി അരവിന്ദ് ഒരുക്കിയ ‘ലൈവ് സ്റ്റാർ നൈറ്റും’ ആഘോഷ രാവിന് പൊലിമ പകർന്നു. രണ്ടാം ദിനത്തെ കൂടുതൽ മിഴിവുറ്റതാക്കി. പ്രശസ്ത ഇന്ത്യൻ നൃത്ത കലാകാരിയും കോറിയോഗ്രാഫറുമായ ഗായത്രി ഹരീഷിന്റെ ‘രുദ്ര നാട്യാലയ’ അവതരിപ്പിച്ച സിനിമാറ്റിക് ഡാൻസും കാണികളുടെ കണ്ണും മനസ്സും നിറച്ചു.
കുട്ടികൾക്കായി ഫേസ് പെയിൻറിങ്, ഒട്ടക-കുതിര സവാരിയും വിവിധ വിനോദ വിജ്ഞാന മത്സരങ്ങളും ഇതോടനുബന്ധിച്ചു നടന്നു. ടോക്കൺ ഓഫ് അപ്രിസിയേഷൻ ലഭിച്ച ലുലു അൽഖോബാർ ഫ്ലോർ മാനേജർ അമീൻ അൽഹംദി, ക്വാളിറ്റി അഷ്വറൻസ് മാനേജർ ഹൈഫ അൽഹമദ്, മെൻറനൻസ് ഇൻ ചാർജ് ദില്ലി റാം എന്നിവരെ ലുലു അൽഖോബാർ ബ്രാഞ്ച് മാനേജർ ശ്യാം ഗോപാൽ, ഡെപ്യൂട്ടി ജനറൽ മാനേജർ മനോജ് ചന്ദനപ്പള്ളി എന്നിവർ ചേർന്ന് പ്രശം
സാഫലകങ്ങൾ നൽകി ആദരിച്ചു. പരിപാടികൾക്ക് വിവിധ ഡിപ്പാർട്മെൻറ് മാനേജർമാരായ പി. റിനീസ്, മുഹമ്മദ് മുസ്തഫ അൽഷഗിരി, ആബിദ്, അനൂപ്, ഷിജാസ്, ഷിഹാബ് എന്നിവർ നേതൃത്വം നൽകി. അക്രം അദറബി, ശ്രേയ എന്നിവർ അവതാരകരായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു