ചെങ്കടലിലെ നാവിക സംഘർഷം സൃഷ്ടിച്ച ചരക്കുനീക്ക തടസ്സങ്ങൾ കാരണം പുതുവർഷ ആദ്യ ദിവസങ്ങളിൽ തന്നെ എണ്ണ വില 1.5 ശതമാനം കുതിച്ചുയർന്നു – റോയിട്ടേഴ്സ് റിപ്പോർട്ട്.
ബ്രെന്റ് ക്രൂഡ് 1.20 ഡോളർ അഥവാ 1.5 ശതമാനമായി ഉയർന്ന് ബാരലിന് 78.24 ഡോളറിലെത്തി. അതേസമയം യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ബാരലിന് ഒരു ഡോളർ അല്ലെങ്കിൽ 1.4 ശതമാനം ഉയർന്ന് 72.66 ഡോളറിലാണ്.
ബ്രെന്റ് ക്രൂഡ് ഈ വർഷം ബാരലിന് ശരാശരി 82.56 ഡോളറാകുമെന്ന് സാമ്പത്തിക വിദഗ്ധരുടെയും വിശകലന വിദഗ്ധരുടെയും റോയിട്ടേഴ്‌സ് സർവേ പ്രവചിച്ചു.
2023 ലെ ശരാശരി 82.17 ഡോളറിനേക്കാൾ അല്പം കൂടുതൽ. ദുർബ്ബലമായ ആഗോള വളർച്ച എണ്ണ ചോദന (demand) ത്തിൽ കുറവുവരുത്തുമെന്നു വിദഗ്ധർ അഭിപ്രായപ്പെട്ടു. പക്ഷേ ഭൗമ രാഷ്ടീയ അനിശ്ചിതാവസ്ഥ എണ്ണ വിലയിൽ പ്രതിഫലിക്കുമെന്നു പ്രതീക്ഷിക്കുന്നു.
ഡിസംബർ 31-ന് ഇറാൻ പിന്തുണയുള്ള ഹൂതികൾ ചെങ്കടലിൽ ഒരു മെഴ്‌സ്‌ക് കണ്ടെയ്‌നർ കപ്പലിന് നേരെ നടത്തി 1 ആക്രമണം യുഎസ് ഹെലികോപ്റ്ററുകൾ ചെറുത്തു.
മൂന്ന് ഹൂതി കപ്പലുകൾ മുക്കി. 10 ഹൂതി പോരാളികൾ കൊല്ലപ്പെട്ടു. ഇസ്രായേൽ-ഗാസ യുദ്ധമാണ് വിശാലമായ ചെങ്കടൽ നാവിക പത സംഘർഷത്തിലേക്ക് വഴിമാറിയത്. ഹമാസിനോടുള്ള ഐക്യദാർഢ്യമായാണ് ചെങ്കടലിൽ ഹൂതികൾ ആക്രമണങ്ങളിലേർപ്പട്ടത്. read also ചെങ്കടൽ: നാവിക ദൗത്യവുമായി ജർമ്മനിയും
ചെങ്കടൽ, ഗൾഫ് ഹോർമുസ് കടലിടുക്ക് പോലെയുള്ള എണ്ണ ഗതാഗതത്തിനുള്ള നിർണായകമായ ജലപാതകളെ സംഘർഷം താറുമാറാക്കി. നാവിക സംഘർഷത്തിൻ്റെ ഭാഗമായി ഇറാനിയൻ യുദ്ധക്കപ്പൽ ചെങ്കടലിലേക്ക് നീങ്ങിയതായി ഇറാൻ മാധ്യമങ്ങൾ പറഞ്ഞു.
മിഡിൽ ഈസ്റ്റ് , ഇന്ത്യ എന്നിവിടങ്ങളിൽ നിന്നു യൂറോപ്പിലേക്ക് ഡീസലും ജെറ്റ് ഇന്ധനവും വഹിക്കുന്ന കുറഞ്ഞത് നാല് ടാങ്കറുകളെങ്കിലും ചെങ്കടൽ ഒഴിവാക്കി ആഫ്രിക്കയ്ക്ക് ചുറ്റും സഞ്ചരിക്കുന്നതായി കപ്പൽ ട്രാക്കിങ് ഡാറ്റ കാണിക്കുന്നു.
എണ്ണക്കപ്പലുകൾ വഴി മാറി സഞ്ചരിയ്ക്കേണ്ടിവരുന്നിടത്ത് ചെലവു ക്രമാതീതമായി വർദ്ധിക്കുന്നതിന് കാരണമാകുന്നു. ഇതാണ് ആഗോള എണ്ണ വിപണിയിലെ വില വർദ്ധനയിൽ പ്രതിഫലിക്കുന്നത്.
ചൈനീസ് വളർച്ചയെ മുൻനിറുത്തി ഉത്തേജക നടപടികൾ സ്വീകരിക്കപ്പെട്ടതിൽ നിക്ഷേപകരിൽ പ്രതീക്ഷകളുയർത്തിയിട്ടുള്ളതായി സർക്കാർ ഡാറ്റ വ്യക്തമാക്കുന്നു.
ഉത്തേജക പാക്കേജ് ചൈനയിൽ എണ്ണ ചോദനത്തിൽ വർദ്ധനയുണ്ടാക്കിയേക്കുമെന്ന് പ്രവചിക്കപ്പെടുന്നുണ്ട്. ഈ വേളയിൽ ചെങ്കടൽ നാവിക പാതയിലെ സംഘർഷങ്ങൾ ചൈനയുടെ എണ്ണവിപണിയിൽ പ്രതിഫലിച്ചേക്കുമെന്ന അവസ്ഥയും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.